• ഇത് സുഹൈല്‍ തന്നെയോ? ബന്ധുക്കള്‍ക്ക് പോലും തിരിച്ചറിയാന്‍ പറ്റാത്ത രൂപമാറ്റം

മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകടക്കേസിലെ ഒന്നാംപ്രതി സുഹൈലിന്റെ ജയിലിനുള്ളിലെ മേക്ക് ഓവര്‍ ചിത്രം പുറത്തുവരുന്നു. മുടി നീട്ടിവളര്‍ത്തിയ ചിത്രങ്ങളായിരുന്നു അപകടത്തിനു പിന്നാലെ പുറത്തുവന്നത്. എന്നാല്‍ മുടി പറ്റെവെട്ടി ജയില്‍ ലുക്കിലാണ് പുതിയ ചിത്രം. അതേസമയം തങ്ങള്‍ നിര്‍ബന്ധിച്ചതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും സുഹൈലിനെ റിമാൻഡിൽ പാർപ്പിച്ച കാക്കനാട് ബോസ്റ്റൽ സ്കൂൾ അധികൃതർ പറയുന്നു. 

Also Read: വലപ്പാട് ബീച്ചില്‍ ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

കേസിലെ പ്രതികളുടെ പെട്ടെന്നുള്ള മാറ്റം ഒറ്റനോട്ടത്തില്‍ പ്രതികളെ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണ്. നന്നേ അടുപ്പമുള്ളവർക്കു പോലും ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത രൂപത്തിലാണു സുഹൈലും സുഹൃത്തുക്കളും കോടതിയിലെത്തിയത്. കഴിഞ്ഞ ദിവസം ദേഹപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച സമയത്ത് സുഹൈലിന് മര്‍ദനമേറ്റിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ രൂപമാറ്റം. 

ബോസ്റ്റൽ സ്കൂൾ അന്തേവാസികൾക്കു മുടി മുറിച്ചു വൃത്തിയാകാനുള്ള ട്രിമ്മറുകൾ അധികൃതർ പൊതു ഉപയോഗത്തിനായി നൽകിയിട്ടുണ്ട്. അന്തേവാസികളിൽ പലരും ഇതു പരസ്പരം ചെയ്തു കൊടുക്കാറുമുണ്ട്. എന്നാൽ, സുഹൈൽ സ്വയം മുടി മുറിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. 

കേസിലെ നാല് പ്രതികളുടെയും തെളിവെടുപ്പ്  ഇന്ന് നടത്തും. വാഹനാപകടം നടന്ന സ്ഥലത്ത് പ്രതികളെ എത്തിച്ചാവും പൊലീസ്  തെളിവെടുപ്പ് നടത്തുക. പ്രതികൾ മദ്യപിച്ച ബാറുകളിൽ തെളിവെടുപ്പ് നടത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. പ്രതികളെ എത്തിക്കുന്ന സ്ഥലങ്ങളിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ പെരുമ്പാവൂരിൽ എത്തിച്ച്  പ്രതികളുടെ വിരലടയാളം അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾ പൊലീസ് പൂർത്തിയാക്കി. 

ഇന്ന് വൈകിട്ട് 5 മണി വരെയാണ് പ്രതികളെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അതിനുള്ളിൽ തന്നെ തെളിവെടുപ്പും ചോദ്യം ചെയ്യലും  പൊലീസിന് പൂർത്തിയാക്കേണ്ടി വരും. പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി  കോടതി നാളെ പരിഗണിക്കും.

Suhail’s Dramatic Jail Makeover: Prime Accused in Nedumbassery Crash Sports a New Look:

Suhail, the prime accused in the Nedumbassery road accident case that claimed three lives, has undergone a dramatic makeover in custody, cutting his previously long hair short. Authorities at the Kakkanad Borstal School, where he is being held in remand, clarified that he cut his hair voluntarily and was not forced to do so. Police will take all four accused to the accident site for evidence collection, while scientific examinations, including fingerprint analysis, have already been completed. The accused have been remanded to police custody until 5 pm today, and the Angamaly court is scheduled to consider their bail applications tomorrow