• താനെടുത്ത രണ്ടു ടിക്കറ്റില്‍ ഒരു ടിക്കറ്റിന് ഒന്നാം സമ്മാനവും രണ്ടാമത്തെ ടിക്കറ്റിന് 2000 രൂപയും അടിച്ചെന്ന് തമിഴ്നാട് സ്വദേശി

2026ലെ തിരുവോണം ബമ്പറിന്‍റെ 30 കോടി രൂപ ഒന്നാം സമ്മാനം തനിക്കാണ് ലഭിച്ചതെന്ന് അവകാശപ്പെട്ട് തമിഴ്നാട് സത്യമംഗലം സ്വദേശി സാദിഖ് പാലക്കാട് എസ്.പി ഓഫീസിൽ. ഒന്നാം സമ്മാനത്തിന് അർഹമായ TL 360615 എന്ന ടിക്കറ്റ് താനാണ് വാങ്ങിയതെന്നും, എന്നാൽ യഥാർത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നും സാദിഖ് പറയുന്നു. യാത്രക്കിടെ പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് രണ്ട് ടിക്കറ്റ് എടുത്തത്. 

Also Read: ‘ഉറങ്ങാന്‍ പറ്റണില്ല എന്റെ മോളില്ലാതെ’; ഈ വിഡിയോ ഇടുന്നതില്‍ ക്ഷമിക്കണം, നെഞ്ചുപൊട്ടി 

താനെടുത്ത രണ്ടു ടിക്കറ്റില്‍ ഒരു ടിക്കറ്റിന് ഒന്നാം സമ്മാനവും രണ്ടാമത്തെ ടിക്കറ്റിന് 2000 രൂപയും അടിച്ചെന്ന് ഇയാൾ അവകാശപ്പെടുന്നു. ടിക്കറ്റിന്‍റെ ചിത്രം മൊബൈൽ ഫോണിൽ കാണിച്ചു. അതേസമയം, ഒന്നാം സമ്മാനത്തിന്‍റെ  ടിക്കറ്റ് കണ്ണൂരിലെ ബാങ്ക് വഴി ലോട്ടറി വകുപ്പിന് സമർപ്പിച്ചതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സമ്മാനജേതാവ് തന്‍റെ വ്യക്തിവിവരങ്ങൾ പുറത്തുവിടാൻ താൽപര്യമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. 

Also Read: യുവതിയോട് ക്രൂരമായ ലൈംഗികാതിക്രമം നടത്തി ശരണ്യ; സഞ്ജു കാവല്‍ നിന്നു


സാദിഖിന്‍റെ അവകാശവാദത്തിൽ പാലക്കാട് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത് വ്യാജ ടിക്കറ്റ് ആണ് എന്നുള്ള സൂചനയാണ് ലഭിച്ചത്. സാദിഖ് എന്നയാളെ ആരോ കബളിപ്പിച്ചതാവാനാണ് സാധ്യത. മറ്റേതെങ്കിലും സംഘം ഇതിനു പിന്നിൽ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. നറുക്കെടുപ്പ് ദിവസമായ കഴിഞ്ഞമാസം 26ന് രാത്രിയാണ് സാദിഖിന്‍റെ ഫോണിൽ ഈ ടിക്കറ്റിന്‍റെ ഫോട്ടോ എടുത്തിരിക്കുന്നത്. ഇതും സംശയത്തിന് ഇടയാക്കുന്നുണ്ട്.

TL 360615 നമ്പറിനാണ് തിരുവോണം ബംപറിലെ ഒന്നാം സമ്മാനം അടിച്ചത്. ഈ ലോട്ടറി ടിക്കറ്റ് വിറ്റത് കണ്ണൂര്‍ തളിപ്പറമ്പിലെ ചില്ലറ വില്‍പ്പനക്കാരന്‍ സുജിത്താണെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.  റജിസ്ട്രാര്‍ ഓഫിസിന് മുന്നിലെ സ്റ്റാളില്‍ നിന്നാണ്  ലോട്ടറി വിറ്റത്. എന്നാല്‍ ലോട്ടറി വാങ്ങിയ ആളെ അറിയില്ലെന്ന് സുജിത്ത് അന്ന് മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. അതേസമയം ഭാഗ്യവാന്‍ കണ്ണൂരിലുണ്ടെന്നും എന്നാല്‍ തന്നെക്കുറിച്ചുള്ള വിവരം മറച്ചുവയ്ക്കണമെന്നും ഭാഗ്യവാന്‍ ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അവകാശവാദവുമായി തമിഴ്നാട് സ്വദേശി രംഗത്തെത്തിയിരിക്കുന്നത്. 

‘I Won the ₹30 Crore Jackpot, But the Ticket Is Missing’: Tamil Nadu Man’s Claim:

A Tamil Nadu native from Sathyamangalam, Sadiq, has claimed that he bought the ₹30 crore first-prize ticket of the 2026 Thiruvonam Bumper lottery, but says the original ticket has been lost. He claims he purchased two tickets at Palakkad’s Olavakkode railway station, with one winning the ₹30 crore jackpot and the other winning ₹2,000, and has shown a photograph of the ticket on his mobile phone. However, authorities have confirmed that the original TL 360615 ticket has already been submitted to the lottery department through a bank in Kannur, while the winner has reportedly requested privacy. A preliminary police inquiry in Palakkad indicates that Sadiq’s ticket may be fake, raising the possibility that he was deceived or that others are behind the claim