30 കോടി രൂപയുടെ ഓണം ബംപർ അടിച്ച ഭാഗ്യശാലി ആരാണ് എന്നറിയാൻ കേരളം കാത്തിരിക്കുമ്പോൾ ആരോടും ഒന്നും മിണ്ടാതെ ഭാഗ്യവാനെത്തി ബാങ്കുവഴി ലോട്ടറി വകുപ്പിന് ടിക്കറ്റ് കൈമാറി. ലോട്ടറിയടിച്ചയാള്‍ സ്വയം മുന്നോട്ട് വന്ന് പേര് വിവരങ്ങള്‍ പുറത്തുവിടാത്ത സാഹചര്യത്തില്‍ വകുപ്പിനും അതിനുള്ള അനുമതിയില്ല. തല്‍ക്കാലം അജ്ഞാതനായി തുടരാനാണ് ഭാഗ്യവാന്‍റെ തീരുമാനം.
കണ്ണൂര്‍ തളിപ്പറമ്പില്‍ വിറ്റ ടിക്കറ്റിനായിരുന്നു ബംപര്‍ സമ്മാനം അടിച്ചത്. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിലെ തമ്പുരാന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് ബംപര്‍ ടിക്കറ്റ് വിറ്റുപോയത്. സബ് ഏജന്റായ മുയ്യം സ്വദേശി എം.വി. സുജിത്ത് ഇവിടെ നിന്നും കൊണ്ടുപോയ 30 ടിക്കറ്റുകളിലൊന്നിനായിരുന്നു ഭാഗ്യം.
അതേസമയം, 90 ലക്ഷം ടിക്കറ്റുകളായിരുന്നു ഓണം ബംപര്‍ അച്ചടിച്ചത്. മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുകയും ചെയ്തിരുന്നു. സമ്മാനത്തുക ഉയര്‍ത്തിയത് ലോട്ടറി വില്‍പ്പനയിലും പ്രതിഫലിച്ചെന്നാണ് കണക്കുകളും വ്യക്തമാക്കുന്നത്. 25 കോടിയായിരുന്ന ഒന്നാം സമ്മാനം ഇത്തവണ മുതലാണ് 30 കോടിയാക്കിയത്. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം പത്തുപേര്‍ക്കുമാണ് നല്‍കിയത്.