Image Credit: facebook/drsarinofficial

TAGS

  • കെ-ഡിസ്കിന് കീഴിലെ വിജ്ഞാന കേരളം പദ്ധതി സ്ട്രാറ്റജിക് അഡ്വൈസറായ പി. സരിനായി സർക്കാർ ആകെ ചെലവഴിച്ചത് 16,62,280 രൂപയെന്ന് വിവരാവകാശ രേഖ.

ഒരു കാലത്ത് കോണ്‍ഗ്രസിന്‍റെ സൈബര്‍ മുഖവും പിന്നീട് സി.പി.എമ്മിന്‍റെ സൈബര്‍ പോരാളിയുമായി മാറിയ നേതാവാണ് പി.സരിന്‍. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതെ വന്നതോടെയായിരുന്നു സരിന്‍ കോണ്‍ഗ്രസ് വിട്ടതും സി.പി.എമ്മിന്‍റെ ഭാഗമായതും. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വേണ്ടി മല്‍സരിച്ച് പരാജയപ്പെട്ടെങ്കിലും സി.പി.എം  സരിനെ കൂടെ നിര്‍ത്തി. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിഞ്ജാന കേരളം പദ്ധതിയുടെ സ്ട്രാറ്റജിക് അഡ്വൈസര്‍ ആയി നിയമിച്ചായിരുന്നു രണ്ടാം പിണറായി സര്‍ക്കാര്‍ സരിനെ സംരക്ഷിച്ചത്.

Also Read: മെസിയുടെ പേരിൽ തട്ടിപ്പ്; മുൻ കായികമന്ത്രി അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്ഐടി

2025 മെയ് 7നാണ് സരിന് നിയമനം നല്‍കിയത്. അതായത് പാലക്കാട് തിരഞ്ഞെടുപ്പ് തോല്‍വി കഴിഞ്ഞ് ആറ് മാസം തികയുമ്പോള്‍ തന്നെ സരിനെ സര്‍ക്കാര്‍ പ്രതിഫലം കിട്ടാവുന്ന പദവിയിലെത്തിച്ചു. വിവരാവകാശ രേഖകള്‍ പ്രകാരം മാസം 88,889 രൂപയായിരുന്നു പ്രതിഫലം. അങ്ങിനെ മാസ ശമ്പളം മാത്രമായി ഏഴ് ലക്ഷത്തി എഴുപത്തിയൊമ്പതിനായിരത്തി തൊള്ളായിരത്തി ഇരുപത്തിയൊമ്പത്(7,79,929 രൂപ) സരിന് ലഭിച്ചു. വാഹന ചെലവായി 8,80,891 രൂപയും സരിന് വേണ്ടിചെലവായി. അങ്ങിനെ ആകെ  പതിനാറ് ലക്ഷത്തി അറുപത്തിരണ്ടായിരത്തി ഇരുന്നൂറ്റി എണ്‍പത് രൂപ(16,62,280 രൂപ).

കേരള ഡവലപ്മെന്‍റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജി് കൗണ്‍സില്‍(K-Disc) കീഴില്‍ നടപ്പിലാക്കുന്നതായിരുന്നു വിജ്ഞാന കേരളം പദ്ധതി. തൊഴില്‍ അന്വേഷകര്‍ക്ക് അനുയോജ്യ തൊഴില്‍ അവസരങ്ങളുമായി ബന്ധിപ്പിക്കാനുള്ള പദ്ധതികള്‍ തയാറാക്കുകയായിരുന്നു വിജ്ഞാനകേരളത്തിന്‍റെ ലക്ഷ്യം. പിന്നീട് 2024 സെപ്തംബറില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിക്കായി ഉപദേഷ്ടാവിനെ നിശ്ചയിക്കാന്‍ തീരുമാനിച്ചത്.

ENGLISH SUMMARY:

Information revealed through Right to Information (RTI) queries shows that the Pinarayi Vijayan-led Kerala government spent ₹16,62,280 on Dr. P. Sarin following his appointment to a key advisory role. Dr. Sarin, who left the Congress party and contested unsuccessfully as an LDF-backed candidate in the Palakkad by-election, was appointed Strategic Adviser to the Vijnana Keralam project in May 2025. RTI documents disclose that he received ₹7,79,929 as salary alongside ₹8,80,891 spent on vehicle expenses during his tenure. The Vijnana Keralam initiative, implemented under K-DISC, aims to create employment opportunities by connecting job seekers with suitable skill-aligned roles.