File image

പിണറായി സര്‍ക്കാരിന്‍റെ കാലത്ത് പിന്‍വാതില്‍ നിയമനം, ഇഷ്ടക്കാരെ തിരുകികയറ്റല്‍ എന്നൊക്കെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പി.എസ്.സി പരീക്ഷാ തട്ടിപ്പെന്ന ആക്ഷേപത്തിന് പോലും അടിസ്ഥാനം അതാണ്. എന്നാല്‍ തിരുകികയറ്റല്‍ മാത്രമല്ല, കേസില്‍ നിന്ന് സ്വന്തക്കാരെ രക്ഷിക്കലും പിണറായി സര്‍ക്കാരിന്‍റെ കാലത്ത് വ്യാപകമായിരുന്നൂവെന്ന കണക്കുകള്‍ മനോരമ ന്യൂസ്. കോമിന് ലഭിച്ചു.

 

ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ പത്ത് വര്‍ഷം കൊണ്ട് എഴുതി തള്ളിയത് 27653 കേസുകളാണ്. ഇതില്‍ 1131 എണ്ണം രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിയായ കേസുകളാണ്. ഇതില്‍ സര്‍ക്കാരിന്‍റെ കടാക്ഷം കൂടുതലും കിട്ടിയത് സ്വന്തം പാര്‍ട്ടിക്കാര്‍ക്കാണ്. സി.പി.എമ്മുകാര്‍ പ്രതിയായ 660 കേസുകളാണ് പത്ത് വര്‍ഷത്തിനിടെ എഴുതി തള്ളിയത്. ഡി.വൈ.എഫ്.ഐക്കാര്‍ക്കെതിരെയുള്ള 64 കേസുകളും എസ്.എഫ്.ഐക്കാര്‍ പ്രതിയായ 46 കേസുകളും എഴുതി തള്ളിയിട്ടുണ്ട്. സി.പി.എമ്മുകാരോടുള്ള അത്രയും ഇല്ലങ്കിലും സി.പി.ഐക്കാരോടും പിണറായി സര്‍ക്കാര്‍ സ്നേഹം കാട്ടി. സി.പി.ഐ നേതാക്കള്‍ക്കെതിരായ 54 വും എ.ഐ.വൈ.എഫിനെതിരായ 5 കേസുകളുമാണ് എഴുതി തള്ളി രക്ഷിച്ചെടുത്തത്.

 

Also read: കോടിയേരിയുടെ ഭാര്യാസഹോദരൻ പാർട്ടി വിട്ടു; 'സിപിഎമ്മിൽ പിണറായിസം ശക്തമാകുന്നെന്ന് ആക്ഷേപം’


ഇടത് നേതാക്കള്‍ക്കെതിരായ എണ്ണൂറിലേറെ കേസുകള്‍ ഒഴിവാക്കിയപ്പോള്‍  നൂറില്‍ താഴെ കേസുകള്‍ മാത്രമാണ് യു.ഡി.എഫ് നേതാക്കള്‍ക്കെതിരെയുള്ളത് പിന്‍വലിച്ചത്. കോണ്‍ഗ്രസുകാര്‍ പ്രതിയായ 51 കേസുകളാണ് ആകെ ഒഴിവാക്കിയത്.  ലീഗിനെതിരെയുള്ള 17വും  യൂത്ത് കോണ്‍ഗ്രസിനെതിരായുള്ള എട്ട് കേസുകളും ഒഴിവാക്കിയപ്പോള്‍ എം.എസ്.എഫിനെതിരെയുള്ള 7 കേസുകളുമാണ് ആകെ ഒഴിവാക്കിയത്. പ്രതിപക്ഷത്തിരിക്കുന്ന സംഘടനകള്‍ക്കെതിരെയാണ് കേസുകള്‍ കൂടുതലെന്നിരിക്കെയാണ് അവര്‍ക്കെതിരെയുള്ള വളരെ കുറച്ച് കേസുകള്‍ മാത്രം ഒഴിവാക്കിയത്.

​

എന്നാല്‍ കോണ്‍ഗ്രസിനോടുള്ളതിനേക്കാള്‍ സഹായം ബി.ജെ.പിക്ക് ചെയ്തിട്ടുണ്ട്. ബി.ജെ.പി നേതാക്കള്‍ പ്രതിയായ 78 കേസുകള്‍ ഒഴിവാക്കി. ആര്‍.എസ്.എസ് നേതാക്കള്‍ക്കെതിരായ മൂന്നും യുവമോര്‍ച്ചയ്ക്കും എ.ബി.വി.പിക്കുമെതിരായ ഓരോ കേസുകളുമാണ് എഴുതി തള്ളിയത്.

ENGLISH SUMMARY:

Malayala Manorama Online News reports that the Pinarayi Vijayan-led LDF government has withdrawn thousands of cases over ten years, heavily favoring its own party members alongside several opposition cases. The data reveals significant drops in criminal proceedings against ruling party affiliates, raising questions about political bias in Kerala.