സംസ്ഥാനത്തെ തടവുകാര്‍ക്കുള്ള ഭക്ഷണ മെനുവില്‍ നിന്ന് ആട്ടിറച്ചി ഒഴിവാക്കുന്നു. മട്ടന്‍ സ്ഥിരമായി കഴിക്കുന്നത് ജീവിതശൈലി രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നതായുള്ള പഠന റിപ്പോര്‍ട്ട് കണക്കിലെടുത്താണ് തീരുമാനം. മട്ടന്‍ വാങ്ങുന്നതിനായി വര്‍ഷം അഞ്ച് കോടിയിലേറെ രൂപ ചെലവാകുന്നുവെന്നും മട്ടന് പകരം കോഴിയിറച്ചിയും മുട്ടയും നല്‍കാമെന്നും ജയില്‍ മേധാവി ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച ശുപാര്‍ശയില്‍ പറയുന്നു.
തടവുപുള്ളികളുടെ ആരോഗ്യം നശിക്കാന്‍ ഭക്ഷണക്രമം കാരണമാകുന്നുവെന്ന എന്‍ജിഒയുടെ പഠന റിപ്പോര്‍ട്ടും ശുപാര്‍ശയില്‍ സൂചിപ്പിക്കുന്നു. കാലങ്ങളായി ജയിലിലെ ഭക്ഷണമെനുവില്‍ ശനിയാഴ്ചകളിലും വിശേഷദിവസങ്ങളിലും മട്ടനാണ് നല്‍കി വന്നിരുന്നത്. ഇത് പരിഷ്കരിക്കണമെന്നും നേരത്തേ ആവശ്യമുയര്‍ന്നിരുന്നു.