ചന്ദ്രഗിരിക്കോട്ടയിൽ ഇനി വിവാഹച്ചടങ്ങുകൾക്കും മറ്റ് സ്വകാര്യ പരിപാടികൾക്കും വേദിയൊരുങ്ങും. വരണമാല്യം അണിയിക്കൽ മുതൽ വിവാഹനിശ്ചയം വരെ നടത്താം. ടൂറിസ്റ്റുകൾക്കായി ടെന്റിൽ രാത്രി താമസവും ക്യാംപ് ഫയറും ഒരുക്കും.

കോട്ടയുടെ പശ്ചാത്തലത്തിൽ കൊച്ചുവിവാഹ ചടങ്ങുകൾ, വരണമാല്യം അണിയിക്കൽ, വിവാഹനിശ്ചയം, ജന്മദിനാഘോഷം തുടങ്ങിയ പരിപാടികൾ നടത്താനാണ് തീരുമാനം.സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോട്ടയിൽ പരിപാടികൾ നടത്താൻ ഡിടിപിസിയും ക്ലാപൗട്ട് ഇവന്റ്സും തമ്മിൽ  ധാരണയിലെത്തി.

ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്കാണ് കരാർ. പിന്നീട് രണ്ട് വർഷം കൂടി പുതുക്കിനൽകും. രാത്രിയിൽ ടെന്റ് കെട്ടി താമസിക്കാനും ക്യാംപ് ഫയർ, കാൻഡിൽ ലൈറ്റ് ഡിന്നർ എന്നിവ ആസ്വദിക്കാനും അവസരമുണ്ടാകും. ആദ്യഘട്ടത്തിൽ പരമാവധി 200 പേർ പങ്കെടുക്കുന്ന പരിപാടികൾക്കാണ് അനുമതി. ബേക്കലിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾക്കൊപ്പം ചന്ദ്രഗിരിക്കോട്ടയെയും പുതിയൊരു ടൂറിസം അനുഭവമാക്കി മാറ്റുകയാണ് ലക്ഷ്യം.

ENGLISH SUMMARY: