സംസ്ഥാനത്ത് രാത്രിയിലെ വൈദ്യുതി മുടക്കം വലിയ ബുദ്ധിമുട്ടാണ് ഓരോ ആളുകള്‍ക്കും ഉണ്ടാക്കുന്നത്. പ്രത്യേകിച്ച് ഓക്സിജൻ കോൺസെൻട്രേറ്റർ ഉപയോഗിച്ച് ജീവൻ നിലനിർത്തുന്നവർക്ക് ഓരോ പവർകട്ടും ആശങ്കയാണ്. വൈദ്യുതി മുടക്കം കാസർകോട് വാഴക്കോട് സ്വദേശി ദാമോദരന്‍റെ ജീവിതത്തിൽ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ഓക്സിജൻ കോൺസെൻട്രേറ്ററിന്‍റെ സഹായത്തോടെയാണ് ദാമോദരൻ കഴിയുന്നത്. വീട്ടിലെ വൈദ്യുതി നിലച്ചാൽ കോൺസെൻട്രേറ്ററും നിലയ്ക്കും. അതോടെ വലിയ ബുദ്ധിമുട്ട് ആണ് ഇദ്ദേഹം നേരിടുന്നത് എന്നാണ് ദാമോദരന്‍റെ കുടുംബം പറയുന്നത്. 

പവർകട്ടിൽ ബദൽ വൈദ്യുതി സംവിധാനമൊരുക്കുക എന്നതും സാമ്പത്തികമായി വലിയ ബാധ്യതയാണ് ഇവർക്ക് ഉണ്ടാക്കുന്നത്. ഓക്സിജൻ കോൺസെൻട്രേറ്റർ ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് വൈദ്യുതി മുടക്കം ഉണ്ടാക്കുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.

ENGLISH SUMMARY:

Power cuts in Kerala are causing severe distress, especially for individuals reliant on oxygen concentrators. The recent electricity disruptions have created a life-threatening situation for many, highlighting the urgent need for reliable backup power solutions.