Image: Instagram,Pinarayi Vijayan, AI Enhanced

  • പിണറായി വിജയന്‍– കമല ദമ്പതികള്‍ക്ക് ഇന്ന് വിവാഹ വാര്‍ഷികം

 47ാം വിവാഹവാര്‍ഷികദിനത്തില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും ആശംസകള്‍ നേര്‍ന്ന് പ്രവര്‍ത്തകര്‍ . 1979 സെപ്റ്റംബർ രണ്ടിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹവാർഷിക ദിനത്തിൽ പിണറായി വിജയന്‍ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായി. ‘ഒരുമിച്ചുള്ള 47 വർഷങ്ങൾ’ എന്ന ക്യാപ്ഷനോടെയാണ് വിവാഹദിനം ഓർമിച്ചുള്ള പോസ്റ്റ്. പോസ്റ്റിന് താഴെ പാർട്ടി പ്രവർത്തകരടക്കം ഒട്ടേറെപ്പേര്‍ ആശംസകളുമായി എത്തി.

Also Read: ബസിനൊരു മുത്തം, ടയറില്‍ തൊട്ടുതൊഴുതു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ വൈകാരികമായ വിരമിക്കല്‍

കൂത്തുപറമ്പ് എംഎൽഎയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കാലത്താണ് പിണറായി വിജയൻ, കമലയെ വിവാഹം കഴിച്ചത്. കോഴിക്കോട് കണ്ണൂക്കര സ്വദേശിയാണ് കമല. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ കുടുംബത്തെക്കുറിച്ചുള്ള തന്‍റെ സങ്കൽപ്പങ്ങളോട് പൂർണമായും ഒത്തുചേർന്ന വ്യക്തിയായിരുന്നു കമലയെന്ന് പിണറായി വിജയൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

Also Read: റൊണാൾഡോയുടെ സഹോദരി കേരളത്തിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച; താനും CR7 ആരാധകനെന്ന് സതീശന്‍

നേരിട്ട് പരിചയമില്ലായിരുന്നെങ്കിലും പിണറായി രാഷ്ട്രീയക്കാരനാണെന്ന് പത്രങ്ങളിലൂടെയും മറ്റും അറിഞ്ഞിരുന്നുവെന്ന് കമലയും നേരത്തെ പറഞ്ഞിരുന്നു.  വീണ വിജയനും, വിവേക് കിരണും രണ്ട് മക്കളാണ്. മുന്‍മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് വീണയുടെ ഭർത്താവ്.

47 Years Together: Pinarayi Vijayan and Kamala Celebrate 47th Wedding Anniversary:

Kerala Chief Minister Pinarayi Vijayan and his wife Kamala celebrated 47 years of marriage on September 2, 2026. The Chief Minister shared a wedding anniversary post on social media titled "47 Years Together," which garnered widespread wishes from party workers and well-wishers. The couple married in 1979 when Vijayan was serving as the Koothuparamba MLA and CPI(M) Kannur District Secretariat member. They have two children, Veena and Vivek Kiran, with Tourism Minister P.A. Mohamed Riyas being their son-in-law.