Image From the Video
ജോലിയില്‍ നിന്നുള്ള വിരമിക്കല്‍ ഏറെ വൈകാരികവും വേദന നിറഞ്ഞതുമാണ്. അത്തരമൊരു വൈകാരികത നിറഞ്ഞ വിരമിക്കല്‍ രംഗമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. എന്നും വളയം പിടിച്ച് ദിവസമാരംഭിച്ച ബസിന് മുന്‍വശത്തെത്തി ഒരു മുത്തം, പിന്നെ അടിമുടി സ്നേഹത്തോടെ നന്നായൊന്നു നോക്കി, പിന്നാലെ ആ ഡ്രൈവര്‍ സീറ്റിലൊന്നിരുന്ന് താഴേക്കിറങ്ങി, മുന്‍ വശത്തേയും പിന്നിലേയും ടയറുകള്‍ തൊട്ടൊന്ന് തൊഴുതു, ഇങ്ങനെയായിരുന്നു പോള്‍ കുര്യന്‍ എന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ യാത്ര പറച്ചില്‍.
Also Read: സസ്പെൻഷനിലായിട്ടും അജിത്കുമാറിന് 14 പേരുടെ അകമ്പടി; ആശങ്കയില്‍ ഒപ്പമുള്ള പൊലീസുകാർ
അദ്ദേഹത്തിന്റെ ജീവിതമായിരുന്നു ബസും യാത്രയും. എല്ലാ സുഖദുഖങ്ങളിലും ഒപ്പം നിന്ന് ഓരോ അടിയും മുന്നോട്ടുവയ്ക്കാന്‍ ധൈര്യം നല്‍കിയ പ്രിയപ്പെട്ട ചങ്ങാതി. ആ സ്നേഹവും വേദനയും അദ്ദേഹത്തിന്റെ ഈ പ്രവൃത്തിയില്‍ കാണാം.
Also Read: റൊണാൾഡോയുടെ സഹോദരി കേരളത്തിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച; താനും CR7 ആരാധകനെന്ന് സതീശന്‍
18 വർഷത്തെ സേവനത്തിനുശേഷം കെഎസ്ആർടിസിയിൽ നിന്ന് വിരമിക്കുന്ന പോള്‍ കുര്യന്‍ വൈകാരികമായി യാത്ര പറയുന്ന വിഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. എത്രത്തോളം ഹൃദയവേദനയോടെയാണ് അദ്ദേഹം വിടവാങ്ങുന്നതെന്ന് വ്യക്തമെന്ന് വിഡിയോക്ക് താഴെ ഒരാള്‍ കുറിച്ചു.
ബസും ജോലിയും ഹൃദയത്തില്‍ കൊണ്ടുനടന്ന ഒരാള്‍ക്ക് ഈ രീതിയിലല്ലാതെ എങ്ങനെ യാത്ര പറയാനാകുെമന്നാണ് പലരും ചോദിക്കുന്നത്. വണ്ടിയെ സ്നേഹിക്കുന്ന ഡ്രൈവര്‍മാരുടെ വേദനയാണിതെന്നും അന്നം തന്ന തൊഴിലിനോടും കാത്ത് രക്ഷിച്ച വാഹനത്തോടുമുള്ള ആദരവാണ് അദ്ദേഹം നല്‍കുന്നതെന്നും ഒരാള്‍ കുറിക്കുന്നു. ഇടുക്കി കട്ടപ്പന സ്വദേശിയാണ് സര്‍വീസില്‍ നിന്നും വിരമിക്കുന്ന പോള്‍ കുര്യന്‍.