കുട്ടനാടിന്‍റെ ഭംഗിയാകെ ഒറ്റ ഫ്രെയിമിൽ കാണണോ. എന്നാൽ വെളിയനാട്ടിലേക്ക് വരൂ. മനംനിറയ്ക്കും കാഴ്ചകളും, അനുഭവങ്ങളുമായി മടങ്ങാം.
മഴയൊഴിഞ്ഞ പാടത്ത് വെള്ളക്കെട്ടിലൂടെ ബോട്ട് യാത്ര നടത്താം. കുട്ടവഞ്ചിയുമുണ്ട്. ചന്തമേറും കാഴ്ച. കുട്ടനാടിന്‍റെ ഹൃദയമാണ് വെള്ളിയനാട്. സമുദ്രനിരപ്പിനു താഴെ കൃഷി ചെയ്യുന്ന ലോകത്തെ ചുരുക്കം സ്ഥലങ്ങളിൽ ഒന്ന്. കുട്ടനാട്ടിലെ ജീവിതത്തിന്‍റെ കാലാതീതമായ താളമനുഭവിക്കാൻ വെളിയനാട് അവസരമൊരുക്കുന്നു.