പച്ചപ്പ് നിറഞ്ഞ അരുണാചൽ പ്രദേശിൽ നിന്ന് ഒരു മനോഹരമായ ഓണാഘോഷക്കാഴ്ച. മലയാളക്കരയുടെ അതിരുകൾ ഭേദിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും ഓണാഘോഷം എത്തുകയാണ്. അരുണാചൽ പ്രദേശിലെ ഒരു സ്കൂളിൽ പരമ്പരാഗത കേരളീയ വേഷമണിഞ്ഞ് കുട്ടികൾ നടത്തിയ ഓണാഘോഷത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഏവരുടെയും മനം കവരുന്നത്.

പച്ചപ്പ് നിറഞ്ഞ മലനിരകൾക്ക് നടുവിൽ. വാഴകളും വർണാഭമായ ഓണപ്പൂക്കളവും പശ്ചാത്തലമാക്കി... പരമ്പരാഗത കേരളീയ വേഷവും നാടൻ കൈലിയുമൊക്കെ അണിഞ്ഞാണ് ആഘോഷം. കലാഭവൻ മണിയുടെ നാടൻപാട്ടിന്‍റെ അകമ്പടിയോടെ ആദ്യ ചുവട് ആൺകൂട്ടികളുടേത്. പിന്നാലെ പെൺകുട്ടികളും ചുവടുവയ്ക്കുന്നതോടെ ആഘോഷത്തിന്‍റെ ആവേശം ഇരട്ടിയാകുന്നു. സിനിമാപ്പാട്ടുകളുടെ അകമ്പടിയോടെ ഒരേ താളത്തിലുള്ള ചുവടുകളും മനോഹരമായ ഏകോപനവും കൗതുകമുണർത്തുന്നു. കേരളത്തിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെ അരുണാചലിന്‍റെ പച്ചപ്പ് നിറഞ്ഞ മലനിരകൾക്ക് നടുവിൽ. ഈ ദൃശ്യങ്ങൾ നൽകുന്ന സന്ദേശം ഒന്ന് മാത്രം. ആഘോഷങ്ങൾക്ക് അതിരുകളില്ല.

Onam Festivities Bloom in Green Arunachal Pradesh :

Onam celebrations in Arunachal Pradesh highlight the universal joy of the festival. This celebration, far from Kerala, showcases traditional attire and enthusiastic participation, emphasizing that festivities know no boundaries