sukumara-kuruo-troll
  • സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഒളിവിൽ കഴിയുന്നുവെന്ന മുൻ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ ട്രോളുകൾ വ്യാപകമായി.

സുകുമാര കുറുപ്പ് ബ്രൂണെയില്‍ ഒളിവില്‍ കഴിയുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇന്‍സ്റ്റ ഗ്രാമില്‍ സജീവമായി ട്രോള്‍ പേജുകള്‍. ലോകകപ്പ് കാണാനെത്തിയതും ഓണം ആഘോഷിക്കുന്നതുമായ സുകുമാര കുറുപ്പിന്റെ നിരവധി എഐ ചിത്രങ്ങളാണ് ട്രോളന്മാര്‍ പങ്കിട്ടിരിക്കുന്നത്. സുകുമാര കുറുപ്പ് ഫ്രം ബ്രുണെ എന്ന പേരില്‍ നിരവധി അക്കൗണ്ടുകള്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. 

Also Read: സുകുമാര കുറുപ്പ് ജീവനോടെ വിദേശത്ത്? ഒളിവ് ജീവിതം ബ്രൂണെയില്‍?

കണ്‍സട്രക്ഷന്‍ കമ്പനി ജീവനക്കാരനായ സുകുമാര കുറുപ്പ്, വാര്‍ത്തയ്ക്ക് പിന്നാലെ നാടുവിടാന്‍ ഒരുങ്ങുന്ന കുറുപ്പ് എന്നിങ്ങനെയാണ് മറ്റു അക്കൗണ്ടുകളിലെ കണ്ടന്റുകള്‍. ഇതിലൊരു പേജിന് 2500 ലധികം ഫോളോവേഴ്സുണ്ട്. 

സുകുമാര കുറുപ്പ് ജീവനോടെയുണ്ടെന്ന് പുതിയ അഭ്യൂഹം. പതിറ്റാണ്ടുകളായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ബ്രൂണെയിൽ ഒളിവില്‍ കഴിയുന്നുവെന്ന അവകാശവാദുമായി മുന്‍ അന്വേഷണ സംഘാംഗം അലി അക്ബര്‍ രംഗത്തുവന്നിരുന്നു. ഇതാണ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുന്നത്. 

Also Read: സുകുമാര കുറുപ്പിനെ പൊലീസ് സഹായിച്ചെന്ന് ചാക്കോയുടെ മകന്‍; ഇന്റര്‍പോള്‍ വഴി അന്വേഷിക്കാന്‍ കേരള പൊലീസ്

സുകുമാര കുറുപ്പിന്‍റേത് എന്ന അവകാശപ്പെടുന്ന 2023 ലെടുത്ത ഫോട്ടോയും അലി അക്ബര്‍ പുറത്തുവിട്ടിരുന്നു. കാറില്‍ വന്നിറങ്ങുന്നതും ഹോട്ടലില്‍ പോകുന്നതും വീട്ടില്‍‍ താമസിക്കുന്നതുമടക്കം വിശ്വസീനീയ വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. ക്രിസ്ത്യൻ, ഹിന്ദു പേരുകൾ സമന്വയിപ്പിച്ച് ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരൻ എന്ന വ്യാജ വിലാസത്തിലാണ് ഇയാള്‍ ബ്രൂണെയില്‍ കഴിയുന്നതെന്നാണ് വിവരം.

ENGLISH SUMMARY:

Social media meme pages have flooded Instagram with AI-generated images of notorious fugitive Sukumara Kurup following recent claims that he is hiding in Brunei. The humorous content features fictional scenarios, including Kurup attending the World Cup, celebrating Onam, and working as a construction employee. Former investigator Ali Akbar recently claimed that Kurup is living abroad under a fake identity, sparking widespread public amusement and viral discussions online. Meanwhile, Kerala Police are preparing to investigate these fresh leads through Interpol while maintaining that no official confirmation exists.