ഓണാഘോഷത്തിനിടെ ഒപ്പന . മലപ്പുറം തിരുവാലി പഞ്ചായത്തിലെ വേറിട്ട ഓണാഘോഷം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണിപ്പോൾ. മലബാറിൽ ഏത് പരിപാടി അവതരിപ്പിച്ചാലും ഇങ്ങനെയെ വരൂവെന്ന മന്ത്രകോടി സിനിമയിലെ മാമ്മുകോയ കഥാപാത്രത്തെ അനുസ്മരിപ്പിക്കുകയാണ് തിരുവാലി പഞ്ചായത്തിലെ ഓണാഘോഷം. ഗംഭീര പൂക്കളമൊക്കെയിട്ട് വമ്പൻ ഒരുക്കത്തോടെയാണ് ആഘോഷം തുടങ്ങിയത്. പ്രസിഡന്‍റ് വക ഹരിത കർമ സേനാംഗങ്ങൾക്ക് ഓണാക്കോടി നൽകി ആദ്യം . പിറകെ പൂക്കളത്തെ സാക്ഷിയാക്കി ഒപ്പന. വൈസ് പ്രസിഡന്‍റ് കെ. മുഹമ്മദ് നജീബ് നേതൃത്വം നൽകി. സംഭവം സമൂഹ മാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി. ഓണത്തിനിടയിലെ ഒപ്പനയെ അനുകൂലിച്ചും പ്രതികൂലിച്ചും ട്രോളിയും കമന്‍റും ഷെയറുമായി ഒപ്പന പേജുകളിൽ നിന്ന് പേജുകളിലേക് പറപറക്കുകയാണിപ്പോൾ
The Onam celebration in Thiruvalli panchayat, Malappuram, has gone viral on social media for its unique inclusion of Oppana. This distinctive celebration, featuring a grand Pookalam and the distribution of Onakkodi, is reminiscent of popular cultural portrayals and has sparked widespread discussion online