kasargod-university

കാസർകോട് കേരള കേന്ദ്ര സർവകലാശാലയിലെ ഓണാഘോഷം കളറാക്കി വിദ്യാർഥികൾ. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ കേരളീയ വേഷത്തിൽ ഒത്തു ചേർന്നപ്പോൾ അത് ഒരുമയുടെ സന്ദേശം കൂടിയായി മാറി. 

വിവിധ ഭാഷകൾ, വിവിധ സംസ്കാരങ്ങൾ എല്ലാം ഒത്തുചേർന്നു ഓണത്തെ വരവേൽക്കാൻ. മാനുഷരെല്ലാരുമൊന്നുപോലെയെന്ന് പാടുന്നപോലെ എല്ലാവർക്കും ഒരേ വികാരം, ഒരേ മനസ്സ്. കാസർകോട് കേന്ദ്ര സർവകലാശാല സാക്ഷ്യം വഹിച്ചത് ഇങ്ങനെയൊരു കാഴ്ചയ്ക്ക് കൂടിയാണ്. മലയാളിയുടെ സ്വന്തം ഓണാഘോഷത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ സന്തോഷം പങ്കുവെച്ച് വിവിധ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ മനോരമ ന്യൂസിനൊപ്പം ചേർന്നു. ആഘോഷത്തിന് മാറ്റുകൂട്ടി വാദ്യമേളങ്ങൾ കൂടി വന്നതോടെ വിദ്യാർഥികളുടെ ആവേശം ഇരട്ടിയായി. ആവേശത്തിരയിൽ  വിദ്യാർഥികളുടെ നാരങ്ങ സ്പൂൺ ഓട്ടം അടക്കമുള്ള മത്സരങ്ങളും സംഘടിപ്പിച്ചു.

Central University Kerala Celebrates Vibrant Onam Festival:

Central University Kerala Onam celebrations were vibrant with students from various states participating in traditional Kerala attire, symbolizing unity. This festival brought together diverse languages and cultures, fostering a shared spirit of Onam among all students