• രാജ്യത്തെ ഇന്ധന വില വര്‍ധനവിനെ പ്രതിരോധിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി രംഗത്തെത്തി.

രാജ്യത്തെ ഇന്ധന വില വര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. സ്ട്രാറ്റജിക്ക് റിസര്‍വില്‍ എത്ര വിലയ്ക്ക് വാങ്ങിയ ക്രൂഡ് ഓയിലുണ്ടോ അതിന് അനുപാതികമായ വില മാത്രമാണ് നിശ്ചയിച്ചിട്ടുള്ളൂ എന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ വെളിച്ചെണ്ണ വില ഉയര്‍ന്നതില്‍ യുദ്ധത്തിനോ  മന്ത്രാലയത്തിനോ പങ്കുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.  

Also Read: 'ഞാനെന്‍റെ അച്ഛന്‍റെ വീട്ടില്‍'; വിമര്‍ശകര്‍ക്ക് മറുപടിയുമായി അഖിൽ എൻആർഡിയുടെ ഭാര്യ മേഘ

ചായയുടെ വില 10 രൂപയില്‍ നിന്നും 12 രൂപയായി എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതും പെട്രോളിയം കാരണമാണോ എന്നാണ് മന്ത്രി തിരിച്ചു ചോദിച്ചത്. 'ലോകത്ത് ഒരു രാജ്യത്തും പാചക വാതകം ഇത്ര വില കുറച്ച് വീടുകളിലെത്തുന്നില്ല. യുദ്ധത്തിന് മുന്‍പ് നാലു പേരുള്ള കുടുംബം ദിവസം 9.50 രൂപയുടെ ഗ്യാസാണ് കത്തിക്കുന്നത്. വേറെ ഏത് ഉല്‍പ്പനം ഈ വിലയ്ക്ക് കിട്ടും. ക്യാബേജ് കിട്ടുമോ, കാരറ്റ് കിട്ടുമോ മത്തങ്ങ കിട്ടുമോ' എന്നിങ്ങനെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. 

Also Read: 'ഒരിക്കല്‍ നിനക്കെല്ലാം മനസിലാകും'; റിഥപ്പന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കിച്ചു സുധി

വില എപ്പോള്‍ കുറയുമെന്ന് പറയാനാകില്ലെന്നും നാളെ ബോംബിടല്‍ നിര്‍ത്തിയാല്‍ നാളെ വില കുറയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. 'വില കുറയാന്‍ സാധ്യതുണ്ടോ എന്നറിയില്ല. യുദ്ധം ചെയ്യുന്നവരുടെ മനസിലെന്താണെന്ന് ആര്‍ക്കറിയാം. നാളെ ബോംബിടല്‍ നിര്‍ത്തിയാല്‍ നാളെ വില കുറയില്ല. അതിന് മുന്‍പ് വാങ്ങിയ വിലയ്ക്കാണ് വില്‍ക്കുന്നത്' എന്നും സുരേഷ് ഗോപി പറഞ്ഞു.

ENGLISH SUMMARY:

Union Minister of State for Petroleum Suresh Gopi has defended the recent fuel price hike by pointing to the costs associated with strategic oil reserves. During a media interaction, he dismissed criticisms by drawing humorous comparisons to rising commodity prices like coconut oil and vegetables. He stated that cooking gas prices in India remain among the lowest globally despite ongoing international geopolitical conflicts. Furthermore, the minister noted that fuel prices will not drop immediately even if global hostilities cease due to existing inventory costs.