ആലപ്പുഴ കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപത്തെ ശിവൻകുട്ടി ചെട്ടിയാരുടെ കൊലപാതകം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചതാണ്. ആഡംബരത്തിനായി മുത്തച്ഛനെ കൊലപ്പെടുത്തിയെന്നാണ് ആദ്യം വന്ന വിവരമെങ്കിലും മുത്തച്ഛനില്‍ നിന്നും ബാഡ് ടച്ചുണ്ടായി എന്നൊരു മൊഴി പെണ്‍കുട്ടി നല്‍കിയതായി എസ്‍പി വിഷ്ണു പ്രദീപ് പറഞ്ഞിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് പറയുകയാണ് യൂട്യൂബറായ സായി കൃഷ്ണ. കുടുംബത്തിന്റെ സാഹചര്യങ്ങളും കൊലനടന്ന രീതിയും പെണ്‍കുട്ടിയുടെ പകയാണ് കാണിക്കുന്നതെന്നും സായി കൃഷ്ണ തന്‍റെ വിഡിയോയില്‍ പറയുന്നു.
മുത്തച്ഛനെ കൊല്ലാൻ 13കാരിയുടെ ക്വട്ടേഷൻ; കൃത്യം നടത്തി കൗമാര കൊലയാളി സംഘം
'ബാഡ് ടച്ചിന്‍റെ റിവഞ്ചാണെങ്കില്‍ ഇങ്ങനെ ചെയ്യും. കെട്ടിയിട്ട് നഗ്നനമാക്കി അത് വിഡിയോ കോളിലൂടെ കാണിക്കുകയാണ്. എന്നെ ഇങ്ങനെ ചെയ്തൊരാളെ തീര്‍ത്തു എന്ന സെക്കോ സാധനം ഈ കൊലപാതകത്തില്‍ കാണാനുണ്ട്. ക്വട്ടേഷന്‍ കൊടുത്ത കുട്ടി ഒരു സൈഡില്‍ വിഡിയോ കോളില്‍ നില്‍ക്കുന്നു. വിവസ്ത്രനാക്കി കൊല്ലുകയാണ്. എന്ത് വികാരമാണെന്ന് പിന്നിലെന്ന് ചിന്തിച്ചാല്‍ മനസിലാകും' എന്നാണ് സായി കൃഷ്ണ പറയുന്നത്.
മുത്തച്ഛനെ വകവരുത്താന്‍ പ്രചോദനം സിനിമ? നടപ്പിലാക്കിയത് പ്ലാന്‍ ബി! നടുക്കി റിപ്പോര്‍ട്ട്
'മൊബൈല്‍ വാങ്ങാനും ആഡംബര ബൈക്ക് വാങ്ങാനും പ്ലാനിട്ട് തട്ടിയെന്നൊരു ലൈനുണ്ടെങ്കിലും പെണ്‍കുട്ടി നല്‍കിയ മൊഴി കെയര്‍ഫുള്ളായി അന്വേഷിക്കണം. പാരന്‍റിങില്‍ പ്രശ്നമുണ്ട്. മാതാപിതാക്കള്‍ പിരിഞ്ഞതാണ്. അവരുമായി കുട്ടി അത്ര അടുപ്പത്തില്ല, വൈകാരിക ബന്ധമില്ല. ലഹരിയുമായോ വൃത്തികെട്ട ഗ്യാങിലേക്കോ എത്തിയോ എന്ന് അന്വേഷിക്കണം' എന്നും സായി പറഞ്ഞു.
'മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോമിട്ട് സ്‌കൂളിൽ പോകാനിറങ്ങി; ഭാവഭേദമില്ലാതെ പെൺകുട്ടി'
'കുട്ടികൊടുത്ത മൊഴി, അത് പ്രധാനപ്പെട്ടതാണ്. സ്വര്‍ണം അടിച്ചു മാറ്റാന്‍ ആണെങ്കില്‍ എന്തിനാണ് നേരത്തെ കൊല്ലാന്‍ ശ്രമിച്ചത്. ഒന്നോ രണ്ടോ വട്ടമല്ല ഇത് നടന്നത്. പെണ്‍കുട്ടി പ്ലാന്‍ ചെയ്ത് കാമുകനോ പറഞ്ഞ പ്ലാന്‍ നടക്കാതിരുന്ന് അവസാനം കെട്ടിയിട്ട് കൊന്ന് വിഡിയോ കോളില്‍ കാണിച്ചു കൊടുക്കുകയാണ്. കൊലപാതകം നടത്തി കഴിഞ്ഞ സ്ഥിതിക്ക് സ്വര്‍ണവും പണവും എടുത്തതാകും' എന്നും സായി കൃഷ്ണ പറഞ്ഞു.