• വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരുന്നു സംഭവം. സി 6 കോച്ചിലെ 27–ാം സീറ്റിലാണ് ചത്ത നിലയില്‍ അണലിയെ കണ്ടെത്തിയത്

എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ട വന്ദേഭാരത് എക്സ്പ്രസിന്റെ സീറ്റില്‍ ചത്ത അണലിയെ കണ്ടെത്തിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരുന്നു സംഭവം. സി 6 കോച്ചിലെ 27–ാം സീറ്റിലാണ് ചത്ത നിലയില്‍ അണലിയെ കണ്ടെത്തിയത്. യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അതിവേഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് റെയില്‍വേ അന്വേഷണം ആരംഭിച്ചത്. 

യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജീവനക്കാരെത്തി പാമ്പിനെ നീക്കി, സീറ്റ് വൃത്തിയാക്കി. ട്രെയിനിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതായാണ് വിവരം. തൃപ്പൂണിത്തുറ സ്വദേശിയും കുടുംബവും റിസര്‍വ് ചെയ്ത സീറ്റിലാണ് ചത്ത അണലി കിടന്നിരുന്നത്. തുടര്‍ന്ന് ഇവര്‍ക്ക് വേറെ സീറ്റ് നല്‍കി. 

അതേസമയം, ട്രെയിന്‍ വൃത്തിയാക്കിയപ്പോള്‍ പാമ്പിനെ കണ്ടില്ലായിരുന്നുവെന്ന് ജീവനക്കാര്‍ അറിയിച്ചതായാണ് സൂചന. സീറ്റുകളില്‍ കുടിവെള്ളം വയ്ക്കാനെത്തിയപ്പോഴും പാമ്പിനെ കണ്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ENGLISH SUMMARY:

A formal investigation is underway following the shocking discovery of a dead viper on a seat of the Ernakulam–Bengaluru Vande Bharat Express. Railway authorities initiated the probe after passengers in coach C6 alerted staff, sparking widespread alarm and social media outrage. The affected family, who had pre-booked the seat, was promptly relocated as railway cleaners removed the snake. Officials are currently reviewing internal surveillance footage to trace the origin of the incident, as staff maintain that no hazards were detected during routine pre-departure inspections and cleaning procedures.