ചെണ്ടയുടെ ഓരോ കൊട്ടിലും പരിചിതമായൊരു സിനിമാ പാട്ട്. പരമ്പരാഗത വാദ്യത്തിന്‍റെ താളവും സിനിമാ ഗാനങ്ങളുടെ ഈണവും ചേർത്ത് വേറിട്ടൊരു ഫ്യൂഷൻ ഒരുക്കുകയാണ് 19 കാരി, തൃശൂർ സ്വദേശി സംവേദ. ചെണ്ടയിൽ തീർക്കുന്നത് അടിപൊളി സിനിമാപ്പാട്ടുകളുടെ താളവിസ്മയം
ചെണ്ടയുടെ കരുത്തുറ്റ താളത്തിൽ സിനിമാഗാനങ്ങളുടെ ഈണം. പരമ്പരാഗത സംഗീതവും ന്യൂജൻ സംഗീതാഭിരുചിയും ഒരുമിക്കുന്ന വേറിട്ട ഫ്യൂഷൻ. താളത്തിന്‍റെ വഴിയിലൂടെ സംഗീതത്തിൽ സ്വന്തം ഇടം കണ്ടെത്തുന്ന കൊച്ചു മിടുക്കി. മൂന്നു വയസിൽ കൈയിലെത്തിയതാണ് ചെണ്ട. അന്ന് തുടങ്ങിയ താളപ്രണയം ഇന്നും തുടരുന്നു.
ചെണ്ട പഠിപ്പിച്ചത് അച്ഛനാണ്, ഇപ്പോൾ സംവേദ അനുജനെയും പഠിപ്പിക്കുന്നു. അടിച്ചുപൊളി പാട്ടുകളാണ് കൊട്ടാൻ എളുപ്പമെന്നും ഭാഷയൊരു പ്രശ്നമേയല്ലെന്നും കുട്ടിത്താരം പറയുന്നു. സോഷ്യൽ മീഡിയയിലും വൈറൽ താരമാണ് ഈ മിടുക്കി.
മൂന്നു വയസു മുതൽ കേട്ട താളത്തെ പുതിയ ഈണത്തോട് കൂട്ടിച്ചേർത്തു. ചെണ്ടയുടെ താളത്തിൽ സിനിമാപ്പാട്ടുകൾക്ക് പുതുജീവൻ നൽകാൻ ചേച്ചിയുടെ പിന്നാലെ ഒന്‍പതു വയസുകാരൻ അനുജനും പരീക്ഷണം നടത്തി തുടങ്ങിയിട്ടുണ്ട്.