• സുരേഷ് കുമാറിന്‍റെ കവിതകൾ സിഡി ആക്കിയപ്പോൾ സംഗീതം നൽകിയത് വിദ്യാധരൻ മാസ്റ്ററും പാടിയത് പ്രമുഖരുമാണ്

കവിതയോടുള്ള മോഹം കടക്കെണിയിലാക്കിയ ആളാണ് പത്തനംതിട്ട ഓമല്ലൂർ സ്വദേശി സുരേഷ് കുമാർ. സുരേഷ് കുമാറിന്‍റെ കവിതകൾ സിഡി ആക്കിയപ്പോൾ സംഗീതം നൽകിയത് വിദ്യാധരൻ മാസ്റ്ററും പാടിയത് പ്രമുഖരുമാണ്.  കവിതയെ മനസിൽ അടച്ചുപൂട്ടി ഇപ്പോഴും ഹോട്ടൽ നടത്തുകയാണ് സുരേഷ് കുമാർ.

ചെറുപ്പത്തിലെ മനസിൽ കവിതയുണ്ട്. 12 വർഷം മുൻപ് എഴുതിയ കവിതകളൊക്കെ ഒരു സിഡിയാക്കി ഇറക്കാൻ തീരുമാനിച്ചു. സംഗീത സംവിധാനം വിദ്യാധരൻ മാസ്റ്റർ, പാടിയത് മധു ബാലകൃഷ്ണൻ, ജി. വേണുഗോപാൽ അടക്കമുള്ള പ്രമുഖർ. ഒരു പാട്ടിന് ദൃശ്യാവിഷ്കാരവും ഒരുക്കി. 

കൊച്ചി റിയാൻ സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്. സിഡി ഇറക്കി കേരളത്തിൽ മിക്കയിടത്തും വിതരണം ചെയ്തു. വിറ്റുപോയോ എന്നറിയില്ല. പണം പിരിക്കാനും കഴിഞ്ഞില്ല. ലക്ഷങ്ങളുടെ നഷ്ടത്തിലെത്തി.

നഷ്ടത്തോടെ കവിതയെ മനസിൽ ഒതുക്കി. പക്ഷേ, കടയിൽ എത്തുന്നവർക്ക് അറിയാം സുരേഷ് കുമാറിന്‍റെ കലാമനസ്. മനസിൽ കവിതയുണ്ട്, എഴുതാൻ ധൈര്യമില്ല. കുടുംബം പേന വാങ്ങി പൂട്ടിവച്ചുവെന്ന് സുഹൃത്തുക്കൾ തമാശയായി പറയും. പക്ഷേ, സുരേഷ് കുമാറിന്‍റെ മനസിൽ മോഹങ്ങൾ അവസാനിച്ചിട്ടില്ല. 

ENGLISH SUMMARY:

Suresh Kumar, a native of Omalloor in Pathanamthitta, fell into a severe debt trap twelve years ago after pouring his savings into releasing a music CD of his own poems. The album, recorded at Kochi's Riyan Studio, featured musical composition by veteran Vidyadharan Master and vocals by renowned singers including Madhu Balakrishnan and G. Venugopal, alongside a visual adaptation for one of the tracks.