Image: X, @thenewsdrill

  • ഹോട്ടലിന്റെ വരാന്തയിലൂടെ നടക്കുന്നതും പിന്നാലെ യുവതി ജനലില്‍ ചാരി നില്‍ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ , പിന്നാലെ ജനല്‍ തകര്‍ന്ന് താഴേക്ക്...

ഹോട്ടലിന്റെ ഏഴാംനിലയില്‍ നിന്നും ജനലിലൂടെ താഴേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. ബ്രസീലിയന്‍ യുവതിയായ റെനാറ്റ റെബേക്ക നെഗ്രാവോ സല്‍ദാന്‍ഹ ഡോസ് സാന്റോസ്(26)ആണ് കെട്ടിടത്തിന്റെ താഴേക്ക് വീണ് മരണം സംഭവിച്ചത്. സാവോ ലൂയിസിലെ ‘റിയോ പോട്ടി’ എന്ന ഹോട്ടലില്‍ താമസിക്കാനെത്തിയ ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയും പ്രചരിക്കുന്നുണ്ട്. 

Also Read: ഭാര്യയെ കാണുന്നില്ല; ഇന്ത്യന്‍ വംശജന്‍റെ കേസില്‍ വഴിത്തിരിവ്; കഷണങ്ങളാക്കി വലിച്ചെറിഞ്ഞു

ഹോട്ടലിന്റെ വരാന്തയിലൂടെ നടക്കുന്നതും പിന്നാലെ യുവതി ജനലില്‍ ചാരി നില്‍ക്കുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ജനലില്‍ ചാരിയതിനു പിന്നാലെ അലൂമിനിയം ഫ്രെയിം തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്നറിയാതെ ആണ്‍സുഹൃത്ത് പരിശോധിക്കുന്നതും ഒടുവില്‍ ഹോട്ടല്‍ സ്റ്റാഫിനോട് സംഭവം വിവരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഹോട്ടലിന്റെ പ്രവേശന കവാടത്തിനു മുകളിലേക്കാണ് റെനാറ്റ വീണതെന്നാണ് റിപ്പോര്‍ട്ട്. 

റെനാറ്റയുടെ മരണത്തിനു പിന്നാലെ കാമുകനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സംശയാസ്പദമായി ഒന്നുമില്ലാത്തതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു. നടന്നത് അപകടമരണം മാത്രമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. രണ്ട് കുഞ്ഞുങ്ങളുടെ അമ്മ കൂടിയാണ് റെനാറ്റയെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. 

ENGLISH SUMMARY:

A 26-year-old Brazilian woman, Renata Rebeca Negrao Saldanha dos Santos, died after falling from the seventh floor of the Rio Poty Hotel in Sao Luis, Brazil. CCTV footage shows her sitting against a hotel window before its aluminium frame reportedly broke, causing her to fall onto the entrance area below. Police said both Renata and her boyfriend had allegedly consumed drugs before the incident, and her boyfriend was questioned but later released