ട്വന്‍റി 20 വിടാന്‍ തീരുമാനിച്ചതിന് പിന്നാലെ അഖില്‍ മാരാറിന്‍റെ നിലപാടു മാറ്റത്തെ പറ്റിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇടയ്ക്കിടെ പാര്‍ട്ടി മാറുന്ന അഖിലിന്‍റെ നിലപാടിനെയാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. എന്നാല്‍ അഭിപ്രായങ്ങൾ മാറുന്നത് സാഹചര്യത്തോടും സത്യത്തോടും ചേർന്ന് കൊണ്ടാണെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. തന്‍റെ നിലപാട് ചോദ്യം ചെയ്യുന്നവര്‍ക്ക് മഹാത്മാ ഗാന്ധിയുടെ രണ്ട് വചനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അഖില്‍ മറുപടി പറയുന്നത്.
കൊച്ചിയില്‍ ഹോട്ടലില്‍ മുറിയെടുത്ത് ലഹരിവില്‍പ്പന, യുവതിയും യുവാവും എക്സൈസിന്‍റെ പിടിയില്‍
അഭിപ്രായങ്ങൾ മാറുന്നത് സാഹചര്യത്തോടും സത്യത്തോടും ചേർന്ന് കൊണ്ടാണെന്നും വിഷയം ഏതായാലും സത്യത്തോട് ചേർന്ന് നിന്നെ സംസാരിക്കു എന്നും അഖില്‍ മാരാര്‍ പറഞ്ഞു. 'മൂന്നു വര്‍ഷം എന്നെ സംഘി എന്ന് വിളിച്ചു. എന്നിട്ടും എന്തുകൊണ്ടാണ് ബിജെപിയിൽ ചേരാഞ്ഞത് എന്ന് ചിന്തിച്ചോ..? മത്സരിക്കാൻ എന്തുകൊണ്ട് സ്വതന്ത്ര ചിഹ്നം തിരഞ്ഞെടുത്തു എന്ന് നിങ്ങൾ ചിന്തിച്ചോ..? ചിന്തിച്ചാൽ മനസിലാകും അഖിൽ മാരാർ നിലപാട് മാറ്റിയോ ഇല്ലയോ എന്ന്' അഖില്‍ ഫെയ്സ്ബുക്കില്‍ എഴുതി.
'ജനങ്ങൾക്ക് വേണ്ടി സംസാരിക്കാനും പ്രവർത്തിക്കാനും ആഗ്രഹിച്ചാണ് നിയമസഭയിൽ മല്‍സരിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ വർഗീയത പ്രചരിപ്പിക്കാനോ വിഭാഗീയത പ്രചരിപ്പിക്കാനോ ആയികരുന്നില്ല. തെറ്റുകളെ ചോദ്യം ചെയ്യണമെങ്കിൽ അധികാരം വേണം. പാവങ്ങൾക്ക് വേണ്ടി ഇടപെടണമെങ്കില്‍ അധികാരം വേണം. ഭാവി തലമുറയ്ക്ക് വേണ്ടി മികച്ച കാര്യങ്ങൾ ചെയ്യണമെങ്കിൽ അധികാരം വേണം. അധികാരം ദുർവിനിയോഗം ചെയ്യാനല്ല കൃത്യമായി ഉപയോഗിക്കാൻ ആണ് ആഗ്രഹിച്ചത്' എന്നും അഖില്‍ പറഞ്ഞു.
എന്നെ ചതിച്ച ഒരുത്തന്‍റെയും കൂടെ പൊരുത്തപ്പെട്ട് നില്‍ക്കില്ല. മറ്റുള്ളവർ എന്ത് പറയുന്നു എന്നത് തന്‍റെ വിഷയമല്ല. എനിക്ക് ശരി എന്ന് തോന്നുന്നത് താൻ ചെയ്യുമെന്നും തന്‍റെ പ്രവൃത്തി മറ്റൊരാളെ വേദനിപ്പിച്ചാല്‍ മാത്രമേ മാപ്പ് പറയൂ എന്നും അഖില്‍ മാരാര്‍ കുറിച്ചു. മുഖ്യമന്ത്രിയും സിപിഎമ്മും ബിജെപി നേതാക്കളും നിരവധി തവണ നിലപാട് മാറ്റിയവരാണെന്നും സാഹചര്യമാണ് തീരുമാനങ്ങൾക്ക് പിന്നിലെന്നും അഖില്‍ പറയുന്നു. സത്യം ആരുടെ പക്ഷത്താണോ അവരുടെ ഒപ്പമാണ് താൻ. സത്യത്തിനു ജാതിയോ, മതമോ, രാഷ്ട്രീയമോ ഇല്ല. ഈ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ പറയുന്ന പണി ചെയ്തു തരാം എന്നാണ് അഖിലിന്‍റെ വെല്ലുവിളി.
ട്വന്‍റി20യില്‍ പ്രവർത്തനസ്വാതന്ത്ര്യമില്ലെന്നും സാബു എം. ജേക്കബ്ബുമായി സഹകരിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് അഖിൽ പാർട്ടി വിടുന്നത്. കൊട്ടാരക്കരയിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത ശേഷം സാബു എം. ജേക്കബ് തന്നെ ചതിച്ചുവെന്ന് അഖിൽ മാരാർ ആരോപിച്ചു. അവിടെ പ്രചാരണത്തിന് ഇറങ്ങിയിരുന്നെന്നും ഇതിനിടെയാണ് സീറ്റ് രശ്മിക്ക് നൽകാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.