PTI
ട്വന്റി20 പരമ്പരയിലെ ആദ്യമല്‍സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് വിജയം. 157 റണ്‍സ് വിജയലക്ഷ്യം 13.4 ഓവറില്‍ മറികടന്നു. 32 പന്തില്‍ 82 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് അനായാസ ജയമൊരുക്കിയത്. സഞ്ജു സാംസണ്‍ 10 റണ്‍സെടുത്ത് പുറത്തായി. ആറാം വിക്കറ്റില്‍ മുഹമ്മദ് നബിയും അസ്മത്തുള്ള ഒമര്‍സായിയും ചേര്‍ത്ത 83 റണ്‍സാണ് അഫ്ഗാനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഒമര്‍സായി 44 പന്തില്‍ 64 റണ്‍സുമായി പുറത്താകാതെ നിന്നു. റഹ്മാനുള്ള ഗുര്‍ബാസിനെ ആദ്യ ഓവറില്‍ തന്നെ ജസ്പ്രീത് ബുമ്ര പുറത്താക്കി. അഫ്ഗാന്‍ മുന്‍നിരയില്‍ ആര്‍ക്കും തിളങ്ങാനായില്ല. 43 റണ്‍സെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകള്‍ നഷ്ടമായി. അര്‍ഷ്ദീപ് സിങ്ങ് മൂന്നുവിക്കറ്റ് വീഴത്തി
മറുപടി ബാറ്റിങ്ങിൽ, രണ്ടു ബൗണ്ടറികളുമായി സഞ്ജു സാംസൺ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയെങ്കിലും മൂന്നാം ഓവറിൽ അസ്മത്തുല്ല ഒമർസായി, സഞ്ജുവിനെ ദർവീഷ് റസൂലിയുടെ കൈകളിൽ എത്തിച്ചു. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച അഭിഷേക്– ഇഷാൻ സഖ്യം ഇന്ത്യയെ അതിവേഗം മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 121 റൺസാണ് കൂട്ടിച്ചേർത്തത്. ഏഴു സിക്സും ഏഴു ഫോറുമായി അഭിഷേക് കളം നിറഞ്ഞതോടെ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചു. ഒൻപതാം ഓവറിൽ സ്കോർ 100 കടന്നു. 11–ാം ഓവറിൽ അഭിഷേക് പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 139ൽ എത്തിയിരുന്നു. പിന്നാലെ ഇഷാൻ കിഷനും പുറത്തായെങ്കിലും ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരും (5 പന്തിൽ 8*), തിലക് വർമയും (4 പന്തിൽ 3*) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.
സ്റ്റേഡിയത്തിൽ വന്ദേമാതരം മത്സരത്തിനു മുന്‍പ് വന്ദേമാതരവും ജനഗണ മനയും യഥാക്രമം സ്റ്റേഡിയത്തിൽ ആലപിച്ചു. ഇന്ത്യൻ പുരുഷ ടീമിന്റെ മത്സരത്തിനു മുൻപ് ആദ്യമായാണ് വന്ദേമാതരം ആലപിക്കുന്നത്