pisharody-office
  • തന്റെ ഓഫീസിലുണ്ടായ ഒരു നല്ല നിമിഷത്തെക്കുറിച്ച് സംസാരിക്കുന്ന രമേഷ് പിഷാരടിയുടെ വിഡിയോ വൈറലാകുന്നു. ആ രംഗം അനുഭവിച്ചപ്പോഴുണ്ടായ സുഖം സ്ക്രിപ്റ്റ് എഴുതി ഷൂട്ട് ചെയ്താല്‍ കിട്ടില്ലെന്ന് എംഎല്‍എ

‘ചില സാഹചര്യങ്ങളില്‍ ദൈവം മനുഷ്യരുടെ രൂപത്തിലെത്തും’ എന്നു പറയാറില്ലേ? അതുപോലൊരു അനുഭവം പങ്കിട്ട് പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി. തന്റെ ഓഫീസിലുണ്ടായ അതിവൈകാരികമായൊരു നിമിഷത്തെക്കുറിച്ച് ഒരു പരിപാടിക്കിടെ സംസാരിക്കുന്ന എംഎല്‍എയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. 

വീടും, സ്ഥലവുമില്ലാത്ത വേദന പറഞ്ഞ് തനിക്ക് മുന്‍പിലെത്തിയ ദമ്പതികള്‍ക്കു ആശ്വാസവുമായി ദൈവത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട മറ്റൊരാളെക്കുറിച്ചാണ് എംഎല്‍എ പറയുന്നത്. ‘ മധ്യവയസ് കടന്ന ഒരു ദമ്പതികള്‍ ഓഫീസിലെത്തി, അവരുടെ മകന്‍ ബൈക്ക് അപകടത്തെ തുടര്‍ന്ന് ആറു വര്‍ഷത്തോളം കോമയില്‍ കിടന്നു, കണ്ണ് പോലും അനക്കാനാവാത്ത അവസ്ഥയിലായിരുന്നു, ആ മകനെ ചികിത്സിച്ചു, ഉള്ള പണവും വീടും എല്ലാം ആ മാതാപിതാക്കള്‍ക്ക് നഷ്ടപ്പെട്ടു, പിന്നാലെ മകനേയും നഷ്ടപ്പെട്ടു. ദമ്പതികള്‍ ഇതു പറയുമ്പോള്‍ ഓഫീസില്‍ ഒരുപാട് ആളുകളുണ്ട്, അവരുടെ വേദന കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു, നമുക്കൊരു വീട് വയ്ക്കണം, അതിനായി സ്ഥലം ലഭിക്കണം, എന്റെ സൗഹൃദങ്ങള്‍ വഴിയും പരിചയക്കാര്‍ വഴിയും സ്ഥലത്തിനായി ശ്രമിക്കട്ടേ...,ഇത് താന്‍ പറഞ്ഞു തീര്‍ന്നില്ല, തൊട്ടു പുറകില്‍ നില്‍ക്കുന്നത് എന്നെ കല്യാണം വിളിക്കാന്‍ വന്ന ആളായിരുന്നു, അദ്ദേഹം പറഞ്ഞു, ഇവര്‍ക്ക് വീട് വയ്ക്കാനുള്ള മൂന്ന് സെന്റ് സ്ഥലം ഞാന്‍ നല്‍കാം’– എംഎല്‍എ പറയുന്നു

വല്ലാത്തൊരു വൈകാരിക നിമിഷമായിരുന്നു അത്, അദ്ദേഹത്തിന്റെ വാക്കുകള്‍ സത്യമാണോ, തോന്നലാണോ എന്നുപോലും എല്ലാവരും സംശയിച്ചു, ആ വാക്കുകള്‍ കേട്ടപ്പോള്‍ ആ മാതാപിതാക്കളുടേയും കണ്ണ്നിറഞ്ഞു,  ഈ രംഗം സ്ക്രിപ്റ്റ്  എഴുതി ഷൂട്ട്ചെയ്താല്‍ കിട്ടുന്ന സുഖമല്ല,  നേരിട്ടനുഭിക്കുമ്പോഴും ഈ ജോലി ചെയ്യുമ്പോഴും കിട്ടുന്നതെന്നും മറക്കാനാവാത്ത അനുഭവമാണതെന്നും രമേഷ് പിഷാരടി പറയുന്നു. 

ഈ വിഡിയോക്ക് താഴെ ലൈക്കുകളും കമന്റുകളും നിറയുകയാണ്. അനുഭവം കേട്ട് കണ്ണ് നിറഞ്ഞെന്നും, കല്യാണം വിളിക്കാന്‍ വന്ന ദൈവമെന്നും കമന്റുകള്‍ നിറയുകയാണ്. 

Ramesh Pisharody Shares an Emotional Real-Life Incident:

During a public interaction at his office, Palakkad MLA Ramesh Pisharody witnessed an incredibly emotional, unscripted moment that he described as a divine intervention. A middle-aged couple visited him sharing their tragic plight of losing their home, savings, and eventually their son, who had passed away after being in a coma for six years following a bike accident. As the MLA was promising to look into finding a plot of land for them through his personal network, a man who had initially come to the office just to invite the MLA to a wedding stepped forward. The wedding guest instantly offered to donate three cents of his own land to the grieving couple, leaving everyone in tears and creating an unforgettable real-life moment.