Image: Instagram, rj.bincy
സോഷ്യല്‍മീഡിയ താരമായ ആര്‍ജെ ബിന്‍സിക്കെതിരെ കടുത്ത ആരോപണങ്ങളുമായി സഹോദരി മരിയ ബിജു. ബിന്‍സിയുടെ സ്നേഹം വിഡിയോകളില്‍ മാത്രമാണെന്നും ബിന്‍സി തന്നെ ക്രൂരമായി ഉപദ്രവിക്കുന്നുവെന്നുമാണ് സഹോദരി പറയുന്നത്. ഇൻസ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട മരിയയുടെ വീഡിയോ പിന്നീട് നീക്കം ചെയ്യുകയായിരുന്നു. എന്നാല്‍ ഇതിനോടകം തന്നെ പല യുട്യൂബ് ചാനലുകളും സോഷ്യല്‍മീഡിയ പേജുകളും ഈ വിഡിയോ ഷെയര്‍ ചെയ്തുകഴിഞ്ഞു. മരിയയുടെ വിഡിയോ പങ്കിട്ട് പലരും പ്രത്യേകമായി ചെയ്ത വിഡിയോ ഇപ്പോഴും സമൂഹമാധ്യമ പേജുകളില്‍ നിറയുന്നുണ്ട്.
‘ഏറെക്കാലമായി താനിത് അനുഭവിക്കുകയാണെന്നും ദേഹം മുഴുവന്‍ ബിന്‍സി ഉപദ്രവിച്ചെന്നും സഹോദരി പറയുന്നു, കയ്യെിലൊക്കെ കടിച്ച് പറിച്ചു. തനിക്കൊന്നും ചെയ്യാൻ പറ്റുന്നില്ലെന്നും ആശുപത്രിയില്‍ പോലും ആരും കൊണ്ടുപോകുന്നില്ലെന്നും മരിയ കരഞ്ഞുകൊണ്ടു പറയുന്നു. ബിന്‍സി പാട്ടും വെച്ച് സന്തോഷിച്ച് ഇരിക്കുകയാണെന്നും ചെറിയ കാലം മുതല്‍ താനിതൊക്കെ സഹിക്കുന്നുണ്ടെന്നും മരിയ പറയുന്നു. ദേഹം മുഴുവന്‍ ബിന്‍സി കടിച്ച പാടുകളുണ്ടെന്നും ആരും ബിന്‍സിയുടെ വീഡിയോ കണ്ട് വിശ്വസിക്കരുതെന്നും മരിയ വിഡിയോയില്‍ വ്യക്തമാക്കുന്നു. ആ പ്രകടനങ്ങളെല്ലാം കണ്ടന്റിന് വേണ്ടി മാത്രമാണെന്നും മരിയ ബിന്‍സിയെക്കുറിച്ച് പറയുന്നു.
ബിന്‍സിയും മരിയയും മാതാപിതാക്കളും സോഷ്യല്‍മീഡിയയ്ക്ക് സുപരിചിതരാണ്. അമ്മയുടേയും ചാച്ചന്റേയും വിഡിയോ ബിന്‍സി പങ്കുവയ്ക്കാറുണ്ട്. ബിഗ്ബോസ് താരം കൂടിയായ ബിന്‍സി പൊതുപരിപാടികളിലും ശ്രദ്ധേയ സാന്നിധ്യമാണ്.