Image: Instagram, Sara Tendulkar

  • സാറ തെന്‍ഡുല്‍ക്കറുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ ശുഭ്മന്‍ ഗില്ലെത്തിയോ? സൈബറിടത്ത് ചര്‍ച്ച

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറയുടെ 29ാം പിറന്നാളാഘോഷത്തിനു ശുഭ്മന്‍ ഗില്ലുമെത്തിയോ? ഇതാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ സോഷ്യല്‍മീ‍ഡിയയിലും മാധ്യമങ്ങളിലും നിറയുന്നുണ്ടെങ്കിലും ഇരുവരും ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Also Read: ‘പാറ്റ’യ്ക്കു പിന്നാലെ ‘ഈച്ച’; പുതിയ പരാ‍മര്‍ശം, പുതിയ പാര്‍ട്ടി; വൈറലായി എംജെപി

എന്നാല്‍ രണ്ടുപേരുടേയും സോഷ്യല്‍മീഡിയ ഇടപെടലുകള്‍ പലപ്പോഴും ഇത്തരമൊരു സംശയത്തിന് ആക്കം കൂട്ടിയിട്ടുമുണ്ട്. ഇപ്പോഴിതാ സാറയുടെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി പുറത്തുവന്നൊരു വിഡിയോ ആണ് ഈ ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിടുന്നത്.

പിറന്നാളാഘോഷത്തിന്റെ ഭാഗമായി മുംബൈയിലെ ആഢംബര ഹോട്ടലിലാണ് സാറ സുഹൃത്തുക്കള്‍ക്കായി പാര്‍ട്ടി നല്‍കിയത്. ആഘോഷത്തിനിടെ സാറ ഒരു യുവാവിനെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് ഗില്ലാണോയെന്ന് വ്യക്തമായിരുന്നില്ല, ഗില്ലിനോട് സാദൃശ്യമുള്ള ഒരു യുവാവ് പാര്‍ട്ടിക്കെത്തുന്ന ദൃശ്യങ്ങള്‍ കൂടി ഇപ്പോള്‍ പുറത്തുവന്നതോടെ സംശയം ഇരട്ടിച്ചു.

അതേസമയം ഈ വിഡിയോയുടെ ആധികാരികത എത്രത്തോളമെന്ന് വ്യക്തമല്ല. സാറ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നതെന്നാണ് സൂചന. വാതിലിനരികെ നിന്നും യാത്ര പറയുന്ന ദൃശ്യങ്ങളാണിതെന്നാണ് സോഷ്യല്‍ മീഡിയയിലെ ഭാഷ്യം.

സാറയുടെ സഹോദരന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കറുടെ ഭാര്യ സാനിയ ചന്ദോക്കും മറ്റു ചില സുഹൃത്തുക്കളും പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജാപ്പനീസ് രീതിയിലുള്ള ആഢംബര റസ്റ്റോറന്റായ ഗൈജിനിലാണ് പാര്‍ട്ടി നടന്നത്.

Was Shubman Gill at Sara Tendulkar’s 29th Birthday Party? Viral Video Sparks Speculation:

Speculation has resurfaced over whether Indian cricketer Shubman Gill attended Sara Tendulkar’s 29th birthday party in Mumbai. A video from the celebration reportedly shows Sara hugging a young man, while another clip features a man who bears a resemblance to Gill. The videos have reignited rumours about a possible relationship between Sara and Gill, although neither has publicly confirmed the speculation. The authenticity of the viral footage remains unclear, and the party was reportedly held at Gaijin, a luxury Japanese-style restaurant in Mumbai