വ്ലോഗര്‍ തൊപ്പിയുടെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു. സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിലാണ് നടപടി. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തൊപ്പി എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടിയത്. അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത സംഭവത്തിൽ വ്ലോഗര്‍ തൊപ്പിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 

നഗ്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ തൊപ്പിക്കെതിരെ ഐടി നിയമം 66 പ്രകാരം സൈബര്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അക്കൗണ്ടുകളിലാണ് തൊപ്പി സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.  സുഹൃത്തുകളുടെ നഗ്ന വീഡിയോയാണ് തൊപ്പി പോസ്റ്റ്‌ ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു. 

അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലായിരുന്നു നടപടി. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചായിരുന്നു അന്വേഷണം. കേസില്‍ തൊപ്പിയുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് എറണാകുളം റൂറൽ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചെയ്തത് ഗൗരവ സ്വഭാവമുള്ള കുറ്റമെന്നാണ് പൊലീസ് പറയുന്നത്. 

ENGLISH SUMMARY:

Vlogger Thoppi's YouTube channel has been removed following a case where he allegedly shared explicit videos of his friends. This action was taken by the police based on a report and has led to the shutdown of 'Thoppi,' also known as Nihadh's, YouTube channel.