സർക്കാർ ഡോക്ടർമാർക്കും ആരോഗ്യവകുപ്പിലെ മറ്റ് ജീവനക്കാർക്കും പരിശീലനവും മാനസിക പിന്തുണയും നൽകാൻ ആരോഗ്യവകുപ്പ് ഒരുങ്ങുന്നു. ചികിത്സാ പിഴവുകളും രോഗികളോടും പൊതുജനങ്ങളോടുമുള്ള മോശം പെരുമാറ്റവും സംബന്ധിച്ച് പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 

 

നിരന്തരമായ പരാതികളും ജോലിയിലെ സമ്മർദ്ദവും ഡോക്ടർമാരുടെയും ആരോഗ്യ ജീവനക്കാരുടെയും മാനസികനിലയെ ബാധിക്കുന്നതും കൂടുതൽ ചികിത്സാ പിഴവുകളിലേക്ക് നയിക്കുന്നതും തടയാനാണ് കൗൺസിലിങ് ഏർപ്പെടുത്തുന്നത്. 

 

നൂറ് ദിവസത്തിനുള്ളിൽ ഈ പരിശീലനവും കൗൺസിലിങ് പൂർത്തിയാക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യ പ്രവർത്തകർ നല്ല നിലയിൽ ജോലി ചെയ്യുന്നു എന്ന് ഉറപ്പ് വരുത്താൻ ഇത് സഹായിക്കും.

ENGLISH SUMMARY:

Kerala Health Department is preparing to provide training and mental support to government doctors and other health department employees. This initiative aims to address concerns about medical negligence and poor patient interaction by offering counseling and support to healthcare professionals facing job stress.