യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷം. ഇറാനിലെ തന്ത്രപ്രധാനമായ ഹോർമുസ്ഗാൻ പ്രവിശ്യയിൽ യുഎസ് ആക്രമണം വ്യാപിപ്പിച്ചു. ഖിഷം ദ്വീപ്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ഇതിന് മറുപടിയായി ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പൽ ലക്ഷ്യമിട്ട് ഇറാനും ആക്രമണം നടത്തി. 

 

അതേസമയം, മഷ്ഹറിലുണ്ടായ മറ്റൊരു ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാലു പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പോര് മുറുകിയത് ആഗോള എണ്ണവിപണിയിലും കനത്ത പ്രത്യാഘാതമുണ്ടാക്കി. എണ്ണവില കുതിച്ചുയർന്ന് ബാരലിന് 78 ഡോളർ കടന്നു .

 

മര്‍ക്കസി പ്രവിശ്യയിലും ആക്രമണശബ്ദമുണ്ടായി. ഹോര്‍മുസ് അടച്ചെന്ന ഇറാന്‍ വാദം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തള്ളിയിരുന്നു.  കുവൈത്തില്‍ ആക്രമണം നടന്നതായി ഇറാനിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഈ ആഴ്ചയില്‍ മാത്രം മൂന്ന് തവണയാണ് അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തിയത്. 

ENGLISH SUMMARY:

US Iran conflict intensifies with escalated attacks in Iran's Hormuzgan province, impacting the global oil market and causing oil prices to surge. This escalation, including retaliatory actions and reported attacks in Kuwait and Mashhad, raises concerns about regional stability and international trade.