gopika

TOPICS COVERED

ബാർബിപ്പാവയ്ക്ക് ഉടുപ്പ് തയ്ച്ച ആറാം ക്ലാസുകാരിയിൽ നിന്ന് അപ്സൈക്ലിങ് ഫാഷൻ ലോകത്തെ വിസ്മയമായി മാറിയ ഒരു 24കാരിയുണ്ട് വയനാട്ടിൽ. അച്ഛന്റെ ലുങ്കിലും അമ്മയുടെ നൈറ്റിയുമെല്ലാം അവളുടെ ക്ലോത്തിങ് ബ്രാൻഡിന്റെ അസംസ്കൃത വസ്തുക്കളാകും. പഴയ വസ്ത്രങ്ങളെ മനോഹരമായ ഡിസൈനർ വസ്ത്രങ്ങളാക്കി മാറ്റുന്ന ഗോപികയുടെ ആ അദ്ഭുതലോകം ഒന്നു കണ്ടുവരാം.  

നിറം മങ്ങിയ ഓർമകളെ വർണ്ണശബളമായ ഫാഷൻ വിസ്മയങ്ങളാക്കി മാറ്റാൻ വലിയ ബ്രാൻഡുകളുടെ പേരുകളൊന്നും ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് ഈ വയനാട്ടുകാരി. വലിച്ചെറിയുന്ന പഴയ വസ്ത്രങ്ങളെ അപ്‌സൈക്ലിങ്ങിലൂടെ മനോഹരമായ ഡിസൈനർ വസ്ത്രങ്ങളാക്കി മാറ്റി അമ്പരപ്പിക്കുകയാണ് ഇരുപത്തിനാലുകാരിയായ ഗോപിക.

ആറാം ക്ലാസിലെ കൊച്ചു പെൺകുട്ടിയിൽ നിന്ന് നൂലിന്റെയും സൂചിയുടെയും മാന്ത്രിക ലോകത്തേക്കുള്ള യാത്ര അവിടെ തുടങ്ങി. കാലം മാറിയപ്പോൾ ആ വിരലുകൾ അപ്സൈക്ലിങ്ങിന്റെ പുതിയ സാധ്യതകൾ തേടി. എന്ത് പഴയ തുണി കണ്ണിൽപ്പെട്ടാലും ഗോപികയുടെ കൈകളിലെത്തിയാൽ അതിൽ പുതിയൊരു ഫാഷൻ വിസ്മയം പിറവിയെടുക്കും.

ഓരോ തുന്നലിലുമുണ്ട് ഈ കലാകാരിയുടെ തനതായ കയ്യൊപ്പ്. നെയ്ത്തുകാരന്റെ വിയർപ്പുള്ള ഓരോ നൂലിഴയേയും വലിച്ചെറിയാതെ, അതിൽ സ്നേഹത്തിന്റെ പുതിയ ജീവൻ നിറയ്ക്കുകയാണ് ഗോപിക. വസ്ത്രങ്ങൾ വെറും തുണിക്കഷ്ണങ്ങളല്ല, നമ്മുടെ പ്രിയപ്പെട്ടവയുടെ ഓർമ്മകൾ കൂടിയാണ്. ആ ഓർമ്മകൾ മണക്കുന്ന പഴയ വസ്ത്രങ്ങളെ പുത്തൻ ട്രെൻഡുകളായി മാറ്റിയ ഗോപിക ഇന്നത്തെ തലമുറയ്ക്ക് മുന്നിൽ ഒരു നല്ല മാതൃകയാവുകയാണ്. ഇനി നിങ്ങളുടെ വീട്ടിലെ പഴയ കർട്ടനോ ലുങ്കിയോ കാണുമ്പോൾ വലിച്ചെറിയാൻ വരട്ടെ, ഓർക്കുക... അതിലുമുണ്ടൊരു പുത്തൻ ഡിസൈനർ വസ്ത്രം!

ENGLISH SUMMARY:

Upcycling fashion has found a new star in Gopika from Wayanad, a 24-year-old who transforms old clothes into stunning designer wear. Her journey from a sixth-grader sewing dresses for Barbie dolls to a celebrated fashion entrepreneur showcases the incredible potential of creative reuse.