നിയന്ത്രണം ഒഴിവാക്കിയെങ്കിലും വാണിജ്യ സിലിണ്ടറുകളുടെ വില കുറയ്ക്കാതെ പിടിച്ചുനില്‍ക്കാനാകില്ലെന്ന് ഹോട്ടല്‍ ഉടമകള്‍. പശ്ചിമേഷ്യന്‍ യുദ്ധമാരംഭിച്ചതിന് ശേഷം സിലിണ്ടറിന് ആയിരം രൂപയിലധികം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന് 3163 രൂപയാണ് കോഴിക്കോട്ടെ നിലവിലെ വില.
വാണിജ്യ സിലിണ്ടറുകളുടെ നിയന്ത്രണം ഒഴിവാക്കിയ, കേന്ദ്ര സര്‍ക്കാര്‍ വിലയില്‍ കുറവ് വരുത്താത്തതിനാല്‍ ഹോട്ടല്‍ മേഖലയില്‍ പ്രതിസന്ധി തുടരുകയാണ്. നാല് മാസം കൊണ്ട് വാണിജ്യ സിലിണ്ടര്‍ വിലയിലുണ്ടായത് 65 ശതമാനം വര്‍ധനവ്. ഏപ്രില്‍, മെയ്. ജൂണ് മാസങ്ങളിലായി സിലിണ്ടറിന് വര്‍ധിപ്പിച്ചുത് ആയിരം രൂപയിലധികം.
പാചകാവാതകത്തിന് വില വര്‍ധിപ്പിച്ചതിന് പിന്നാലെ ഹോട്ടലുകളില്‍ ചായ മുതല്‍ എല്ലാ വിഭവങ്ങള്‍ക്കും വില കൂട്ടിയിരുന്നു. സിലിണ്ടറന്‍റെ വില കുറയ്ക്കാതെ ഹോട്ടല്‍ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നാണ് ഉടമകളുടെ വാദം.
സിലിണ്ടറുകളുടെ നിയന്ത്രണം നീക്കി കേന്ദ്ര സര്‍ക്കാര്‍ നടപടി നേരിയ ആശ്വാസം മാത്രം. പാചകവാതക വില വര്‍ധനവ് ഹോട്ടല്‍ മേഖലയില്‍ സൃഷ്ടിച്ച ആഘാതം ചെറുതല്ല. പശ്ചിമേഷ്യ പഴയ സാഹചര്യത്തിലേക്ക് തിരികെ വരുന്നതോടെ കേന്ദ്ര സര്‍ക്കാര്‍ വില കുറയ്ക്കാന്‍ തയ്യാറാകുമെന്നാണ് ഹോട്ടല്‍ ഉടമകളുടെ പ്രതീക്ഷ.