മലപ്പുറം കുറ്റിപ്പുറത്തെ "ചോറും മീനും" ഹോട്ടലിൽ കൂട്ടയടി, ഒട്ടേറെ പേർക്ക് പരുക്കേറ്റും, മീനിന് പറഞ്ഞതിനേക്കാള്‍ വില പറഞ്ഞതാണ് അടിക്ക് തുടക്കമിട്ടതെന്നാണ് വിവരം. ജീവനക്കാരും ഉപഭോക്താക്കളുമടങ്ങുന്ന സംഘം കൂട്ടത്തോടെ തല്ലുകൂടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സ്ത്രീകളും കുട്ടികളും നിലവിളിച്ച് ഓടുന്നതു കസേരകളും മേശകളും തകർന്നുന്നതിന്‍റെയുമായ ദൃശ്യങ്ങളുമുണ്ട്. തീരദേശ ഭക്ഷണവിഭവങ്ങൾക്കും പ്രത്യേകിച്ച് മീൻ വിഭവങ്ങൾക്കും പേരുകേട്ട ഈ ഹോട്ടൽ കുറ്റിപ്പുറം - തിരൂർ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.
കുടുംബങ്ങൾക്കും വലിയ സംഘങ്ങൾക്കും വന്നിരിക്കാവുന്ന തരത്തിലുള്ള വിപുലമായ സൗകര്യങ്ങൾ ഇവിടെയുണ്ട്. 260-ലധികം പേർക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും, വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വിശാലമായ പാർക്കിംഗ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ മീന്‍ വിഭവങ്ങള്‍ക്ക് വില അധികമാണെന്നാണ് പലപ്പോഴും ഉയരുന്ന വിമര്‍ശനം.