veena-t-bineesh-kodiyeri-2

എക്സോ ലോജിക് - സിഎംആർഎൽ ഇടപാടിൽ പ്രതിപക്ഷനേതാവിന്റെ മകൾ ടി.വീണയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുമ്പോൾ പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി നേരിട്ട കള്ളപ്പണക്കേസുമായുള്ള താരതമ്യവും വ്യത്യാസവും ചർച്ചയാവുകയാണ്. 

 

മക്കൾക്കിടയിലെ വേർതിരിവ്

 

കോടിയേരി ബാലകൃഷ്ണന്റെ മകൻ അന്വേഷണം നേരിട്ടപ്പോൾ പാർട്ടി ഇടപെടാതിരിക്കുകയും പിണറായിയുടെ മകൾ അന്വേഷണം നേരിട്ടപ്പോൾ ഇഡിയെ തെരുവിൽ ആക്രമിക്കുകയും ചെയ്തതോടെയാണ് കേസിലെ താരതമ്യം കൂടുതൽ ചർച്ചയായത്. എന്താണ് രണ്ട് കേസുകളും തമ്മിലുള്ള സാമ്യവും വ്യത്യാസവും. ബിനീഷും വീണയും കേരളത്തിലെ രണ്ട് പ്രധാനപ്പെട്ട ഇടതുപക്ഷ നേതാക്കളുടെ മക്കളാണെന്നതാണ് പ്രധാന സാമ്യം. കേസിൽ പെട്ടപ്പോൾ ഇരുവരുടെയും പിതാക്കന്മാർ സിപിഎം പി ബി അംഗങ്ങൾ ആയിരുന്നു . വീണ കള്ളപ്പണക്കേസിൽ പെട്ടത് പണം വാങ്ങിയതിനും ബിനീഷ് പെട്ടത് പണം നൽകിയതിനുമാണ്.

 

കള്ളപ്പണക്കേസും വീണയും ബിനീഷും

 

ഒരു അക്കൗണ്ടിൽ നിന്നും പണം വാങ്ങുകയും പൈസ ആ പണം വാങ്ങിയ അക്കൗണ്ടിലേക്ക്  തിരികെ നൽകുകയും ചെയ്യുമ്പോൾ അതി സോഴ്സ് എന്താണെന്ന് കൃത്യമായി കാണിക്കണം. തിരികെ നൽകുന്ന പണത്തിന്റെ സോഴ്സ് കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ  അത് മണീ ലോണ്ടറിങ് അഥവാ കള്ളപ്പണ ഇടപാടായി രേഖപ്പെടുത്താം.  സി എം ആര്‍ എല്ലുമായി ബന്ധമുള്ള കമ്പനിയിൽ നിന്ന് വീണ പണം വാങ്ങുകയും അത് തിരിച്ചു നൽകുകയും ചെയ്തപ്പോൾ അതിൻറെ ഉറവിടം കൃത്യമായി ചൂണ്ടിക്കാണിക്കാൻ ആയിട്ടില്ല എന്നതാണ് വീണയുടെ പ്രതിസന്ധി.

veena-vijayan-ed-office-2

 

ബിനീഷ് സുഹൃത്തിനാണ് പണം കൊടുത്തിട്ടുണ്ടായിരുന്നത്. അങ്ങോട്ട് കൊടുത്ത പണത്തിന് പൂർണമായിട്ട് ബിനീഷ് കോടിയേരി ടാക്സ് അടച്ചിട്ടും ഉണ്ടായിരുന്നു. ബിനീഷ് അങ്ങോട്ട് കൊടുത്ത പണം തിരിച്ച് ഒരു രൂപ പോലും ബിനീഷിന്റെ അക്കൗണ്ടിൽ വന്നിട്ടില്ല. അതാണ് ബിനീഷ് കോടിയേരിയുടെ പേരിൽ കള്ളപ്പണ ഇടപാട് നിലനിക്കാതിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ബിനീഷ്  സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന ആരോപണം ഇല്ലായിരുന്നു. അഴിമതി നടത്തിയെന്നും ആരോപണവും ഇല്ലായിരുന്നു.

 

പണം എവിടെ നിന്ന്?

 

ബിനീഷ് കൊടുത്ത പൈസക്ക് കൃത്യമായി ഉറവിടം കാണിക്കാൻ പറ്റിയിരുന്നു. വായ്പയെടുത്തു റെസ്റ്ററന്റ് ബിസിനസ്‌ തുടങ്ങാൻ നൽകിയതാണ് എന്നാണ് കോടതിയെ ബോധ്യപ്പെടുത്തിയത്. എന്നാൽ വീണ സിഎംആർ എല്ലുമായി ബന്ധമുള്ള കമ്പനിയിൽനിന്നും വാങ്ങിയ പണം തിരിച്ചു നൽകിയതിന്റെ ഉറവിടത്തെ പറ്റി  കൃത്യമായ മറുപടി ഇല്ല എന്നാണ് വിവരം. തിരിച്ച് കൊടുത്ത പണത്തിന്റെ ഉറവിടവും ചോദ്യചിഹ്നമാണ് എന്നതാണ് വീണയുടെ കുരുക്ക്.

 

രാഷ്ട്രീയ ബന്ധവും ഇ.ഡി കേസും

 

വീണക്കെതിരെ ആക്ഷേപം വന്നപ്പോൾ അച്ഛനായ പിണറായി വിജയനെ പറ്റി പരാമർശിച്ചിട്ടുണ്ട് എന്നും അത് പിണറായിയെ ലക്ഷ്യം വച്ചാണ് എന്നുമാണ്  വീണയ്ക്ക് വേണ്ടി  പ്രതിരോധം തീർക്കാൻ സിപിഎം പറഞ്ഞ ന്യായം. ബിനീഷിന്റെ കുറ്റപത്രത്തിലും രാഷ്ട്രീയക്കാരനായ അച്ഛനെ കുറിച്ച് പറയുന്നുണ്ട്, ജാമ്യാപേക്ഷയുടെ വാദത്തിൽ എൻഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് നിരന്തരമായി പറഞ്ഞിരുന്നതും കോടിയേരി ബാലകൃഷ്ണനെ പറ്റിയാണ്. എന്നാൽ ബിനീഷിന്റെ കേസിൽ വ്യക്തിപരമായ പ്രശ്നം എന്നാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ എടുത്ത സമീപനം. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന 10 വർഷക്കാലം വീണ നടത്തിയ വിദേശയാത്രകളും താമസവും സ്വന്തം ചിലവിൽ ആണെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ അതിന് ഉള്ള പണം എവിടെ നിന്ന് ആണ് എന്നും ഇ.ഡിയേ ബോധ്യപ്പെടുത്തേണ്ടിവരും.

 

ബിനീഷ് കോടിയേരിയുടെ കേസിൽ അറസ്റ്റ് ചെയ്തതിന് ശേഷമാണ് വീട് റൈഡ് ചെയ്തത് . ഇവിടെ എസ്എഫ്ഐ ഓയുടെ  പ്രതിപ്പട്ടികയിൽ 11 ആം പ്രതിയാണ് വീണ. ബിനീഷിന്റെ കേസ് അവസാനിക്കുന്നത് വരെയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയോ , മറ്റു നടപടികൾ എടുക്കുകയോ ചെയ്തിരുന്നില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകുന്ന വീണ അഗ്നിശുദ്ധി വരുത്തി ആരോപണങ്ങളിൽ നിന്നും മുക്തയാകുമോ എന്നാണ് സിപിഎം അണികൾ ഉറ്റു നോക്കുന്നത്.

ENGLISH SUMMARY:

The questioning of T. Veena by the Enforcement Directorate has reignited comparisons with the money laundering case involving Bineesh Kodiyeri. While both are children of senior CPM leaders, the nature of the allegations, financial transactions, political responses, and investigative focus differ significantly. Here is a detailed look at the similarities and differences between the two high-profile cases.