Image Credit: Facebook

Image Credit: Facebook

സിപിഎമ്മിന്റെ മുതിർന്ന നേതാവും സ്വർണക്കൊള്ള കേസ് പ്രതിയുമായ എ.പത്മകുമാറിനെതിരായ കടുത്ത നടപടി അട്ടിമറിച്ചത് അവസാന നിമിഷം. സിപിഎമ്മിലെ ഉന്നതന്റെ ഇടപെടലാണ് കാരണം എന്നാണ് വിവരം. ജില്ലാ കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷവും ആവശ്യപ്പെട്ടത് കടുത്ത നടപടിയാണ്. പത്മകുമാറിന്റെ വെളിപ്പെടുത്തലുകളെ ഭയന്നാണ് പിന്മാറ്റം.

 

സ്വര്‍ണക്കൊള്ളയുടെ വിഹിതം നേതാക്കളും പറ്റിയെന്നും പാര്‍ട്ടി തന്നെ കരുവാക്കിയെന്നുമാണ് പത്മകുമാറിന്റെ ആരോപണം. അതേസമയം ഡിവൈഎഫ്ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലും പിണറായി വിജയനെതിരെ വിമർശനം ഉയർന്നു. വീട്ടിൽ പോയി ചോദിക്ക് എന്നുള്ളത് മര്യാദയുള്ള പരാമർശം അല്ല എന്നായിരുന്നു വിമർശനം. 

 

സ്വർണ്ണക്കൊള്ളയിൽ പാർട്ടി തന്നെ കരുവാക്കുകയായിരുന്നു എന്നാണ് പത്മകുമാർ സുഹൃത്തുക്കളോട് പറഞ്ഞത്. സ്വർണ്ണക്കൊള്ളയിൽ നിന്ന് കിട്ടിയ ലാഭം നേതാക്കളിൽ ചിലർ തന്നെ കൈപ്പറ്റി . ദിവസം ബോർഡിലെ കംപ്യൂട്ടറുകൾ പൂർണമായും മാറ്റി സ്ഥാപിക്കണമെന്ന് പാർട്ടിയിലെ ഉന്നതൻ ആവശ്യപ്പെട്ടു. പാർട്ടിക്ക് വേണ്ട സ്വകാര്യ കമ്പനിയെ കരാർ ഏൽപ്പിക്കാനായിരുന്നു നിർദ്ദേശമെന്നും അത് നിരസിച്ചത് വിരോധത്തിന് കാരണമായി എന്നും പത്മകുമാർ സുഹൃത്തുക്കളോട് പറഞ്ഞു. 

ENGLISH SUMMARY:

Fresh controversy has emerged within the CPM as strict disciplinary action against senior leader A. Padmakumar was reportedly halted at the last moment. Sources suggest intervention by a top party leader despite demands from district committee members for stronger measures. Padmakumar has made serious allegations, claiming that party leaders benefited from the proceeds of the gold robbery and that he was made a scapegoat. The developments have also sparked criticism during the DYFI Pathanamthitta district conference, adding to the political debate surrounding the case.