voters-list
  • അയോഗ്യത, രാജി, മരണം എന്നിവയാലുണ്ടായ 38 തദ്ദേശ വാർഡുകളിലെ ഒഴിവുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനായി വോട്ടർപട്ടിക പുതുക്കുന്നു.38 വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് വരുന്നു; വോട്ടർ പട്ടിക പുതുക്കുന്നു; പേര് ചേർക്കാനും തിരുത്താനും ഓഗസ്റ്റ് 5 വരെ സമയം

സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കുന്നു. കരട്  പട്ടിക ജൂലൈ 21 നും അന്തിമ പട്ടിക ഓഗസ്റ്റ് 19 നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു.തിരഞ്ഞെടുത്ത അംഗങ്ങളുടെ  അയോഗ്യത/രാജി/മരണം വഴിയുണ്ടായ ആകസ്മിക ഒഴിവുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്.

കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് ജൂലൈ 21 മുതൽ ഓഗസ്റ്റ് 5 വരെ അപേക്ഷ നൽകാം. 2026 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് പേര് ചേർക്കാവുന്നതാണ്. അതിന് ഓൺലൈനായി www.sec.kerala.gov.in വെബ്സൈറ്റിലൂടെ  അപേക്ഷിക്കാം. 

പട്ടികയിലെ ഉള്ളടക്കത്തിൽ ഭേദഗതി വരുത്തുന്നതിനും നിയോജക മണ്ഡലം/വാർഡ് എന്നിവയിൽ സ്ഥാനമാറ്റം വരുത്തുന്നതിനുള്ള അപേക്ഷകളും ഓൺലൈൻ ആയി നൽകാം. എന്നാൽ പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷകളുടെ പ്രിന്റ് ഔട്ട് നേരിട്ടോ തപാൽ വഴിയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി വാർഡുകളിൽ അതത് സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ. കരട് പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.kerala.gov.in  വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.

പ്രവാസി വോട്ടർമാരുടെ അപേക്ഷകൾ ഫോം 4 എ യിൽ ഓൺലൈനായി സ്വീകരിച്ച് പ്രത്യേക വോട്ടർപട്ടിക  തയ്യാറാക്കും. അതിനുള്ള ഫോം കമ്മീഷന്റെ വെബ് സൈറ്റിലുണ്ട്.

കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലെ രണ്ട്   കോർപ്പറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശൂർ, പാലക്കാട്, കണ്ണൂർ), മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), 7 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ്  ഒഴിവുള്ളത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ (ജില്ല,  തദ്ദേശസ്ഥാപനം, വാർഡ് നമ്പറും പേരും ക്രമത്തിൽ) ചുവടെ.

ക്രമ നമ്പർ    ജില്ല    തദ്ദേശ സ്ഥാപനത്തിന്റെ  നമ്പരും പേരും    നിയോജക മണ്ഡലത്തിന്റെ/വാർഡിന്റെ  നമ്പരും പേരും

  1. തിരുവനന്തപുരം    ബി 10 ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത്    14 അഞ്ചുതെങ്ങ്
  2. തിരുവനന്തപുരം    ബി 11 വർക്കല ബ്ലോക്ക് പഞ്ചായത്ത്    07 ഒറ്റൂർ
  3. തിരുവനന്തപുരം    ജി 29 മംഗലപുരം ഗ്രാമപഞ്ചായത്ത്    16 മുണ്ടക്കൽ
  4. തിരുവനന്തപുരം    ജി 05 തിരുപുറം ഗ്രാമപഞ്ചായത്ത്    05 പഴയകട
  5. തിരുവനന്തപുരം    ഡി 01 തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്    04 കല്ലറ
  6. പത്തനംതിട്ട    ജി 09 കുറ്റൂർ ഗ്രാമപഞ്ചായത്ത്    08 ഓതറ
  7. പത്തനംതിട്ട    ജി 06 കുന്നന്താനം ഗ്രാമപഞ്ചായത്ത്    02 വള്ളോക്കുന്ന്
  8. പത്തനംതിട്ട    ജി 36 അരുവാപ്പുലം ഗ്രാമപഞ്ചായത്ത്    06 കല്ലേലി
  9. പത്തനംതിട്ട    ജി 27 റാന്നി ഗ്രാമപഞ്ചായത്ത്    14 ബ്ലോക്ക് പടി
  10. കോട്ടയം    ജി 50 മീനടം ഗ്രാമപഞ്ചായത്ത്    01 ചീരംകുളം
  11. കോട്ടയം    ഡി 05 കോട്ടയം ജില്ലാ പഞ്ചായത്ത്    17 തൃക്കൊടിത്താനം
  12. കോട്ടയം    ജി 46 പാമ്പാടി ഗ്രാമ പഞ്ചായത്ത്    10 കുമ്പന്താനം
  13. ഇടുക്കി     ജി 43 മുട്ടം ഗ്രാമപഞ്ചായത്ത്    09 തുടങ്ങനാട്
  14. എറണാകുളം    ജി 04 വടക്കേക്കര ഗ്രാമപഞ്ചായത്ത്    09 മടപ്ലാതുരുത്ത് കിഴക്ക്
  15. എറണാകുളം    ജി 48 പൂത്തൃക്ക ഗ്രാമപഞ്ചായത്ത്    08 കോലഞ്ചേരി ഈസ്റ്റ്
  16. എറണാകുളം    ജി 73 പാറക്കടവ് ഗ്രാമപഞ്ചായത്ത്    04 പുളിയനം തെക്ക്
  17. എറണാകുളം    സി 03 കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ    19 അയ്യപ്പൻകാവ്
  18. തൃശ്ശൂർ    ബി 78 വടക്കാഞ്ചേരി ബ്ലോക്ക്പഞ്ചായത്ത്    13 തളി
  19. തൃശ്ശൂർ    ബി 89 വെള്ളാങ്ങല്ലൂർ ബ്ലോക്ക്പഞ്ചായത്ത്    01 എടത്തിരിഞ്ഞി
  20. തൃശ്ശൂർ    ജി 43 തളിക്കുളം ഗ്രാമപഞ്ചായത്ത്    13 ആര്യംപാടം
  21. തൃശ്ശൂർ    ജി 21 ചേലക്കര ഗ്രാമപഞ്ചായത്ത്    16 കുറുമല കിഴക്കുമുറി
  22. തൃശ്ശൂർ    എം 32 ചാലക്കുടി മുനിസിപ്പാലിറ്റി    24 മുനിസിപ്പൽ ഓഫീസ് 
  23. പാലക്കാട്    ജി 70 പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്    09 പറക്കാട്ടുചള്ള
  24. പാലക്കാട്    ഡി 09 പാലക്കാട്  ജില്ലാ പഞ്ചായത്ത്    17 പല്ലശ്ശന
  25. പാലക്കാട്     എം 41 ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി    24 പരുത്തിക്കാവ്
  26. പാലക്കാട്    ബി 103 മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്    14 ഹേമാംബിക നഗർ
  27. പാലക്കാട്    ബി 104 ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത്    02 അത്തിപ്പൊറ്റ
  28. പാലക്കാട്    ജി 33 കരിമ്പ ഗ്രാമപഞ്ചായത്ത്    13 വെട്ടം
  29. പാലക്കാട്    ജി 27 ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത്    13 രാഗംകോർണർ
  30. മലപ്പുറം    ജി 75 വേങ്ങര ഗ്രാമപഞ്ചായത്ത്    03 പൂങ്കുടായ
  31. മലപ്പുറം    ജി 56 മങ്കട ഗ്രാമപഞ്ചായത്ത്    04 കടന്നമണ്ണ
  32. മലപ്പുറം    ജി 95 കാലടി ഗ്രാമപഞ്ചായത്ത്    12 വെറൂർ
  33. മലപ്പുറം    ജി 69 താനാളൂർ ഗ്രാമപഞ്ചായത്ത്    01 മൂലക്കൽ
  34. കോഴിക്കോട്    സി 05 കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ    59 കുറ്റിച്ചിറ 
  35. കണ്ണൂർ    ജി 47 പെരളശ്ശേരി ഗ്രാമപഞ്ചായത്ത്    06 ബാവോഡ് ഈസ്റ്റ്
  36. കണ്ണൂർ    എം 57 മട്ടന്നൂർ മുനിസിപ്പാലിറ്റി    17 ഉരുവച്ചാൽ
  37. വയനാട്    ബി 132 മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്     08 പള്ളിക്കൽ
  38. കാസർഗോഡ്    ജി 37 പിലിക്കോട് ഗ്രാമ പഞ്ചായത്ത്    02 പിലിക്കോട്
ENGLISH SUMMARY:

The State Election Commission has announced the revision of voter lists for 38 local self-government wards across Kerala to facilitate by-elections caused by resignations, disqualifications, or deaths. The draft voter list will be published on July 21, and the final list on August 19, with the application period open from July 21 to August 5. Eligible citizens, including NRIs (via Form 4A), can submit applications online at www.sec.kerala.gov.in. The vacancies include wards in corporations, municipalities, and panchayats across 12 districts, excluding Kollam and Alappuzha.