ലഹരിക്കെതിരെ ബോധവൽകരണവുമായി എത്തിയ തൃശൂർ കൊടുങ്ങല്ലൂർ ഡിവൈഎസ്പി പ്രമോദിന് വിദ്യാർഥിനിയുടെ ആത്മാർഥ സല്യൂട്ട്. സോഷ്യൽ മീഡിയയിൽ വീഡിയോ അങ്ങ് കത്തിക്കയറിയപ്പോള്‍ ഡിവൈഎസ്പി പെൺകുട്ടിയെ അന്വേഷിച്ചു കണ്ടുപിടിച്ചു ഒരു സമ്മാനവും ലഹരിക്കെതിരെ ബോധവൽകരണവുമായി എത്തിയ തൃശൂർ കൊടുങ്ങല്ലൂർ ഡിവൈഎസ്പി പ്രമോദിന് വിദ്യാർഥിനിയുടെ ആത്മാർഥ സല്യൂട്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയപ്പോൾ ഡിവൈഎസ് പി പെൺകുട്ടിയെ അന്വേഷിച്ചു കണ്ടുപിടിച്ചു സമ്മാനവും നൽകി.ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ജൂൺ ഒന്നിനാണ് ഡിവൈഎസ്പി സ്വകാര്യ ബസ്സിൽ കുട്ടികളുമായി സംസാരിച്ചത്. ലഹരിക്കെതിരെ എന്തെങ്കിലും തെളിവുകൾ ലഭിക്കുകയാണെങ്കിൽ പൊലീസിനോട് ധൈര്യമായി പറയാമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് ആകണമെന്ന് അതിയായ ആഗ്രഹമുള്ള ഭവ്യ വേറൊന്നും ചിന്തിച്ചില്ല, കൊടുത്തു, ഒരു സല്യൂട്ട്. എസ്. പി. സി യിൽ കിട്ടിയ പരിശീലനം ആണ് കൃത്യമായി സല്യൂട്ട് ചെയ്യാൻ സഹായിച്ചതെന്ന് ഭവ്യ.മാലിയങ്കര എസ് എൻ എം കോളേജിലെ ബി.എസ്.സി മാത് സ് വിദ്യാർഥിനിയാണ്.
ബസ് ഡ്രൈവറോട് നേരത്തെ തന്നെ കാര്യം പറഞ്ഞിരുന്നു. പെട്ടെന്ന് പൊലീസിനെ ബസ്സിൽ കണ്ടപ്പോൾ കുട്ടികൾ അമ്പരന്നു. എന്നാൽ കാര്യം മനസ്സിലായപ്പോൾ കയ്യടിയായി.