പത്തനംതിട്ട കൂടലിൽ അങ്കണവാടിയിലെ 45വർഷത്തെ സേവനത്തിന് ശേഷം നാട്ടുകാരുടെ പ്രിയപ്പെട്ട കൊച്ചു ടീച്ചർ വിരമിച്ചു.നാലു വയസുള്ള ഏക മകൻ്റെ മരണശേഷം അങ്കണവാടിയിലെ കുഞ്ഞുങ്ങളായിരുന്നു കൊച്ചു ടീച്ചറിൻ്റെ ആശ്വാസം.പൊതുസമ്മേളനം നടത്തി ആദരിച്ചാണ് നാട്ടുകാർ യാത്രയാക്കിയത്
അങ്കണവാടിയില്‍ നിന്ന് വിരമിച്ച ഹെല്‍പര്‍ക്ക് നാട് നല്‍കുന്ന ആദരമെന്ന അപൂര്‍വ കാഴ്ചയാണിത്.കോന്നി എംഎല്‍എ കെ.യു.ജനീഷ്കുമാറാണ് നാട്ടുകാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ അനുമോദിച്ചത്.ഒന്നര ലക്ഷം രൂപയും മൊബൈൽ ഫോണും സമ്മാനിച്ചു.ഇത്ര വിശാലമായ യാത്ര അയപ്പിന്‍റെ കാരണം മറ്റൊന്നുമല്ല. 18 വയസില്‍ ഹെല്‍പറായി ജോലിക്ക് കയറി. 45 വര്‍ഷത്തെ സേവനത്തിന് ശേഷം അറുപത്തിരണ്ടാം വയസില്‍ വിരമിക്കുകയാണ്.
സുകുമാരിയമ്മ എന്ന് അങ്കണവാടി ഹെല്‍പര്‍ക്ക് നാട്ടുകാര്‍ സ്നേഹത്തോടെ ഇട്ട പേരാണ് കൊച്ചുടീച്ചര്‍. 35 രൂപ മാസ ശമ്പളത്തിലാണ് ജോലിക്ക് കയറിയത്.അംഗൻവാടി തുറക്കുന്നതും കുഞ്ഞുങ്ങളെ കൊണ്ടുവരുന്നതും എല്ലാം കൊച്ചു ടീച്ചർ. 35 വർഷം മുൻപ് നാലുവയസുകാരൻ മകൻ കുളത്തിൽ വീണു മരിച്ചു.മനസ് കൈവിട്ട കാലത്ത് നാട്ടുകാരാണ് തിരിച്ച് അങ്കണവാടിയിലേക്ക് കൊണ്ടുവന്നത്.
അങ്കണവാടി കെട്ടിടങ്ങൾ പലത് മാറി.പത്തിലധികം അധ്യാപികമാർ ഇതിനകം മാറി.കൊച്ചുടീച്ചർ അവിടെത്തന്നെ തുടർന്നു.കരഞ്ഞുവരുന്ന കുഞ്ഞുങ്ങളെ ചിരിപ്പിക്കാൻ കൊച്ചു ടീച്ചറിനറിയാം .ഇനി ഇവരെ കാണാനാവില്ല എന്നത് സങ്കടമാണ്. ആയിരത്തിലധികം കുഞ്ഞുങ്ങൾ പഠിച്ചിറങ്ങി.പലർക്കും മക്കളും കൊച്ചുമക്കളുമായി.പലരും കാണാനെത്താറുണ്ട്.ആ സ്നേഹമാണ് ഭര്‍ത്താവും മരിച്ച് വീട്ടില്‍ ഒറ്റയ്ക്കായജീവിതത്തിൽടീച്ചര്‍ക്ക് കൂട്ട്