അടൂര്‍ മണ്ണടിയിലെ ചരിത്ര സ്മാരകങ്ങളോട് കടുത്ത അവഗണന എന്ന് നാട്ടുകാര്‍.വേലുത്തമ്പി ദളവ സ്മാരകത്തില്‍ വാഗ്ദാനം ചെയ്ത പദ്ധതികളൊന്നും നടപ്പായില്ല. കാമ്പിത്താന്‍ മണ്ഡപവും സംരക്ഷിക്കാന്‍ നടപടിയില്ല.
വേലുത്തമ്പി ദളവയുടെ ജീവാർപ്പണംകൊണ്ട് ചരിത്രത്തിലിടം നേടിയ മണ്ണടിയിൽ മ്യൂസിയം പേരിന് മാത്രമാണ്.വേലുത്തമ്പിയുടെ പടവാൾ മണ്ണടിയിൽ എത്തിക്കണമെന്ന ആവശ്യത്തിനു പരിഹാരമായില്ല.മ്യൂസിയത്തോട് ചേർന്ന് ലൈബ്രറിക്കായി കെട്ടിടം നിർമിച്ച് ഉദ്ഘാടനം നടത്തി രണ്ട് വർഷമായെങ്കിലും പ്രവർത്തനം തുടങ്ങിയില്ല.രാജ്യാന്തര പഠന ഗവേഷണ കേന്ദ്രത്തിനായി കെട്ടിട നിർമാണം തുടങ്ങിയെങ്കിലും പാതിവഴിയിൽ നിലച്ചു.ഓപ്പൺ എയർ ഓഡിറ്റോറിയം,സമ്മേളന ഹാൾ എന്നിവ ഉൾപ്പെടുത്തിയായിരുന്നു പുതിയ കെട്ടിടം.കൂടുതൽ ചരിത്ര പുരാവസ്തുക്കളും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രദർശനവും ഉള്‍പ്പെടുത്തണം.മ്യൂസിയത്തിലെ ആർട് ഗാലറി,നാണയ പ്രദർശന കേന്ദ്രം എന്നിവയും വിപുലമാക്കണം തുടങ്ങിയവയാണ് ആവശ്യങ്ങള്‍.കൊട്ടാരക്കര തമ്പുരാൻ മ്യൂസിയത്തിനു കീഴിലാണ് മണ്ണടി മ്യൂസിയത്തിന്‍റെയും പ്രവർത്തനം.
കല്ലടയാറിന്‍റെ തീരത്തെ ശിൽപാലംകൃതമായ കാമ്പിത്താൻ കൽമണ്ഡപം കരി പുരണ്ട നിലയിലാണ്.ജില്ലയിലെ സംരക്ഷിത സ്മാരകങ്ങളിലൊന്നാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കൽമണ്ഡപം.ഒറ്റക്കല്ലിൽ നിർമിച്ചിട്ടുള്ള കൽമണ്ഡപത്തിലെ ശിൽപ വേലകൾ എതു കാലഘട്ടത്തിലേതെന്നുംകണ്ടെത്തിയിട്ടില്ല.സ്മാരകത്തിന്റെ ആറ്റുതീരത്തോടു ചേർന്നുള്ള ഭാഗത്ത് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനും നടപടിയില്ല.