പത്തനംതിട്ട മാക്കാംകുന്ന് സെന്‍റ് സ്റ്റീഫന്‍‌സ് ഓര്‍ത്തഡോക്സ് പള്ളിയിലെ രുദ്രാക്ഷമരം ആദ്യമായി കായിച്ചു.ആറ് വര്‍ഷം മുന്‍പ് പുതിയ പള്ളിയുടെ കൂദാശയോടനുബന്ധിച്ചാണ് മരം നട്ടത്.

 സഭയുടെ വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാര്‍ ക്ലിമ്മിസ് മര്‍ത്ത മറിയം വനിതാ സമാജത്തിന് സമ്മാനിച്ചതാണ് രുദ്രാക്ഷമരത്തിന്‍റെ തൈ.പുതിയ പള്ളിയുടെ കൂദാശ കഴിഞ്ഞപ്പോള്‍ അവര്‍ ഇടവകയ്ക്ക് സമ്മാനിച്ചു.പള്ളിയുടെ മുന്നില്‍ തന്നെ തൈനട്ടു.ആറ് വര്‍ഷം കൊണ്ട് പ്രതീക്ഷിച്ചതിലും വളര്‍ന്നു.ഈ വര്‍ഷം കായ്ച്ചു. കായ്കള്‍ വളരെ കുറവായിരുന്നു.

പരമശിവന്‍റെ കണ്ണുനീരില്‍ നിന്ന് ഉണ്ടായതാണ് രുദ്രാക്ഷം എന്നാണ് പുരാണകഥ.രുദ്രന്‍റെ കണ്ണ് എന്ന് സങ്കല്‍പം. പഞ്ചമുഖ രുദ്രാക്ഷമാണ് മാക്കാംകുന്ന് സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയുടെ മുറ്റത്ത് വിളഞ്ഞത്.അടുത്ത വര്‍ഷം കൂടുതല്‍ കായ്കള്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

 

Rare Rudraksha Tree Bears Fruit at Makamkunnu Orthodox Church: