വിജയ്‌യോടുള്ള ആരാധന കാരണം ചായക്കടയ്ക്ക് ടിവികെ എന്ന് പേരിട്ടു. തൃശൂര്‍ കൈപ്പമംഗലത്താണ് ഈ ചായക്കട. താരത്തിന്‍റെ കട്ട ഫാനാണ് കടയുടമ. ഒന്‍പതു മാസമേ ആയിട്ടുള്ളു ഈ സെലിബ്രിറ്റി ചായക്കടയ്ക്ക് പ്രായം. ഒരു വശത്ത് വിജയിയും ടിവികെ സഖ്യവും മറു വശത്ത് കടയുടമ ഷെരീഫിന്‍റെ സ്റ്റൈലന്‍ പോസ്റ്ററും.
'ഡേയ് ഡേയ് ഒരു ടീ സാപ്പിട്ട് പോടാ' എന്ന് പറയാനും മറന്നില്ല. പക്ഷേ രുചിയ്ക്ക് മലാളിത്തം തന്നെയാണ്. വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജഞ ദിവസം കടയില്‍ ആഘോഷമായിരുന്നെന്ന് ഷെരീഫ് പറയുന്നു. ഷെരീഫിന്‍റെ വാപ്പയുടെ വീട് തമിഴ്നാട് ആണ്.പല സ്ഥലങ്ങളില്‍ നിന്നും ഫാന്‍സിന്‍റെ ഒഴുക്കാണ് ഇങ്ങോട്ടേയ്ക്ക്.വിജയ് കഴിഞ്ഞാല്‍ പിന്നെ മമ്മൂക്കയോടാണ് കൂടുതല്‍ പ്രിയം
കടയുടെ പേര് കൊണ്ട് മാത്രമല്ല ആളുകള്‍ എത്തുന്നത്. നല്ല കടുപ്പമുള്ള ചായയ്ക്കും മൊരിഞ്ഞ എണ്ണ കടികള്‍ക്കും ഫാന്‍സുണ്ട്. ഞങ്ങള്‍ എല്ലാവരും വിജയ് ഫാന്‍സാണെന്നും, പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലന്നെയുള്ളു എന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്.