vvvvvvvvv-1

TOPICS COVERED

കാത്തിരിപ്പിനൊടുവില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ ജനനായകനെ വരവേറ്റ് ആരാധകര്‍. തമിഴ്‌നാട്ടിലും കേരളത്തിലും റിലീസ് ഉല്‍സവമാക്കി. സെന്‍സര്‍ വിവാദത്തില്‍ കുരുങ്ങിയ ചിത്രം ആറുമാസത്തിന് ശേഷമാണ് റിലീസ് ചെയ്യുന്നത്.  വിജയ്‌യുടെ അവസാന ചിത്രമെന്ന് പറയപ്പെടുന്നതിനാല്‍ വികാരഭരിതരായാണ് പലരും തിയറ്റര്‍വിട്ടത്. 

ജനനായകനെ തിയറ്ററില്‍ കാണാന്‍ ആര്‍ത്തിരമ്പിയെത്തി ആരാധകര്‍. സിഎം വിജയ് എന്ന ടൈറ്റില്‍ കൂടി ചേര്‍ന്നപ്പോള്‍  ആവേശം അലതല്ലി. വിജയ്‌യുടെ ഫ്ലക്സിലും കട്ടൗട്ടുകളിലും പാലാഭിഷകവും പുഷ്പാര്‍ച്ചനയും . വിജയ് പാട്ടുകളും കൂടിയായപ്പോള്‍ തമിഴകത്തെ തിരുവിഴയായി ജനനായകന്‍ റിലീസ്.

കേരളത്തിലും ആഘോഷം പൊടിപൊടിച്ചു. അതിരാവിലെ തന്നെ പാലക്കാട്ട് തിയറ്ററിന് മുന്നില്‍ ദളപതി ഫാന്‍സിന്‍റെ വെടിക്കെട്ടും ബാറ്റ് മേളവും.

കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും രാവിലെ ആറുമണിക്ക് തന്നെ പ്രദര്‍ശനം തുടങ്ങി. തമിഴ്‌നാട്ടില്‍ 9 മണിക്കാണ് ഷോ ആരംഭിച്ചത്. നടി  തൃഷ നടന്‍ ജയ്‌ എന്നിവരടക്കം ചെന്നൈയില്‍ ആദ്യ ഷോ കാണാനെത്തി. വിജയ്യും കുടുംബവും  ഇന്നലെ അടയാര്‍ ടാഗോള്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് ചിത്രം കണ്ടു. ജനനായകന്‍ ബോക്സ് ഓഫിസ് തൂക്കുമെന്ന് പടം കണ്ടിറങ്ങിയ ആരാധകര്‍.

Jananayagan, the highly anticipated film of Tamil Nadu CM Joseph Vijay, has finally been released to immense fan fervor in both Tamil Nadu and Kerala.: