Image: Facebook, Rini Ann George

വി.ഡി.സതീശന്‍ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞയ്ക്കായി എത്തിയപ്പോള്‍ തന്നെ ഒരു കൂട്ടം ആളുകള്‍ കൂകി വിളിച്ചെന്ന് നടി റിനി ആന്‍ ജോര്‍ജ് സോഷ്യല്‍മീഡിയയിലൂടെ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് അഭിനന്ദനം അറിയിച്ചിട്ട പോസ്റ്റില്‍ ഇക്കാര്യം കൂടി റിനി ഉള്‍പ്പെടുത്തിയിരുന്നു. കണ്ണുകടി ഉണ്ടായ ചിലരാണ് ഓരിയിട്ടതെന്നും അതൊന്നും കോണ്‍ഗ്രസുകാര്‍ ആണെന്ന് താന്‍ കരുതുന്നില്ലെന്നുമായിരുന്നു റിനി പറഞ്ഞത്.

ഇപ്പോഴിതാ ഇതേ വിഷയവുമായി ബന്ധപ്പെട്ട് മറ്റൊരു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ഒരു പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങിൽ ഒരു പെൺകുട്ടിയെ വളഞ്ഞിട്ടു കൂവി വിളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്തിട്ടും രക്തം തിളയ്ക്കാത്ത പലർക്കും രേവന്ത് റെഡിയുമായി ഒരു ഫോട്ടോ എടുത്തു എന്ന് കണ്ടപ്പോൾ രക്തം തിളയ്ക്കുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷമെന്നാണ് റിനി പറയുന്നത്. ഇങ്ങനെ തന്നെ ആയിരിക്കണം രാഷ്ട്രീയ പ്രവർത്തനം, മാതൃകാ രാഷ്ട്രീയപ്രവർത്തകർ തന്നെയാണിതെന്നും റിനി പറയുന്നു. തന്നെ അവതാരം എന്ന് വിളിച്ചു കളിയാക്കുന്നവർക്കായി, അതെ ഞാൻ അവതാരം തന്നെയാണ്, ദുഷ്ട ശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം– എന്നുകൂടി റിനി മറുപടിയായി പറയുന്നുണ്ട്. 

തന്റെ സ്വപ്നസാക്ഷാത്ക്കാരമാണ് വി.ഡി.സതീശന്റെ മുഖ്യമന്ത്രിപദമെന്നായിരുന്നു വി.ഡി.സര്‍ക്കാറിന്റെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ റിനി പ്രതികരിച്ചത്. ‘എന്റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം.. ഞാൻ MLA എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ CM ആയ ദിവസം. എന്റെ സ്വപ്ന സാക്ഷാത്കാരം കൂടി  ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം. വേദിയിൽ നിന്ന് തന്നെ ആ ചരിത്ര മുഹൂർത്തം കണ്ണ് കുളിർക്കെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം. ഒരുപാട്‌ ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു... 

അതിനെ താന്‍ അർഹിക്കുന്ന അവജ്ഞയോടെ അപ്പോൾ തന്നെ  അവഗണിക്കുകയും ചെയ്തു. അവർ കോൺഗ്രസുകാര്‍ ആണെന്ന് കരുതുന്നില്ല കാരണം, കോണ്‍ഗ്രസുകാർ അത്രയും സ്നേഹവായ്‌പോടെയാണ് എന്നോട് പെരുമാറിയത്. സത്യപ്രതിജ്ഞക്ക് വന്ന എന്നെ കോണ്‍ഗ്രസുകാര്‍ ആട്ടി ഓടിച്ചു എന്ന് പറയുന്നവർക്കായി ചടങ്ങിൽ സന്നിഹിതൻ ആയിരുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക്  ഒപ്പമുള്ള എന്റെ ചിത്രം പങ്കു വെക്കുന്നു’–ഇതായിരുന്നു റിനിയുടെ ആദ്യപോസ്റ്റ്. 

Rini Ann George Responds to Political Criticism After CM Oath Ceremony:

Rini Ann George, has stirred a social media debate following the swearing-in ceremony of V.D. Satheesan as the new Chief Minister of Kerala. She alleged that a group of people heckled her during the event, questioning the integrity of those involved and asserting her support for the new government.