alen-help

TOPICS COVERED

കാഴ്ചപരിമിതനായിട്ടും കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍ ഗവേഷണം നടത്തി വിധിയെ തോല്‍പിച്ച യുവാവിന് വീണ്ടുമൊരു അഗ്നിപരീക്ഷണം. അരയ്ക്കു താഴെ തളര്‍ന്ന്, മസില്‍ ഉറച്ചുപോകുന്ന രോഗത്തിന് അടിയന്തര ശസ്തക്രിയ വേണം. മനോരമ ന്യൂസ് പ്രേക്ഷകരുടെ സഹായം തേടുകയാണ് ഗുരുവായൂര്‍ കണ്ടാണശേരി സ്വദേശിയായ മുപ്പത്തിരണ്ടുകാരന്‍ അലന്‍. 

രണ്ടു കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടപ്പോഴും അലന്‍ കരഞ്ഞിട്ടില്ല. വിധിയോട് പൊരുതി. ഡല്‍ഹിയില്‍ പോയി കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍ ഗവേഷകനായി. പത്തുവര്‍ഷത്തെ ഗവേഷണം. വൈദ്യശാസ്ത്ര രംഗത്ത് സഹായകമാകുന്ന സ്വപ്നപദ്ധതിക്ക് സോഫ്റ്റ്‌വെയർ രൂപകൽപന ചെയ്തു. സർക്കാരിന്‍റെ അംഗീകാരത്തിനായി കാത്തിരിക്കുമ്പോഴാണ് വിധി വീണ്ടും ചതിച്ചത്. അലന്‍റെ അരയ്ക്ക് താഴെ തളർന്നു. നടക്കാൻ കഴിയാതായി. മസിൽ ഉറച്ചുപോകുന്ന അസുഖം.  കൊച്ചി അമൃത ആശുപത്രിയിലാണ്. എഴുന്നേറ്റ് നടക്കണമെങ്കിൽ മസിലിന് അയവു വരുത്തുന്ന ശസ്ത്രക്രിയ ചെയ്യണം. ഇതിന് 5 ലക്ഷം രൂപ വേണം. പണമില്ലാത്തതിനാൽ ചികിത്സ മുടങ്ങി.

​ചികിത്സയ്ക്കും പഠനത്തിനുമായി വീടു വിറ്റു. അച്ഛൻ സുനിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. അമ്മ വത്സല വീട്ടുജോലി ചെയ്യുന്നു. 2 വയസ്സുള്ളപ്പോൾ ഗുരുതര രോഗംമൂലം ഒരു കണ്ണ് നീക്കം ചെയ്തിരുന്നു. അഞ്ചാം വയസ്സിൽ രണ്ടാമത്തെ കണ്ണിനും കാഴ്ച നഷ്ടമായി. എന്നിട്ടും അലൻ പോരാടി. ഫങ്ഷണൽ ഇംഗ്ലീഷിൽ ബിരുദധാരിയാണ് .  കാഴ്ച നഷ്ടപ്പെട്ടിട്ടും അലന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ നടക്കാനാകാതെ വന്നതോടെ മനസ്സ് തളർന്നു. നല്ല മനസുള്ള പ്രേക്ഷകരുടെ സഹായം ഉണ്ടെങ്കിലേ ഇനി അലന് ജീവിതം തിരിച്ചുപിടിക്കാന്‍ കഴിയൂ. 

Vision Impaired Programmer Seeks Aid for Life-Saving Surgery:

Vision impaired programmer needs urgent surgery to overcome a debilitating muscle condition. He has already overcome significant visual challenges to pursue advanced computer programming research, even developing AI-powered medical solutions, but now faces a severe financial hurdle for his life-saving treatment