teachallenge

ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാസർകോട് തൃക്കരിപ്പൂർ സ്വദേശി വിഷ്ണു ദേവിൻ്റെ ചികിത്സയ്ക്കായി ചായ ചലഞ്ചുമായി നാട്‌ ഒന്നിച്ചു. സിനിമാതാരങ്ങൾ ഉൾപ്പെടെ അനവധി പേരാണ് ചായ ചലഞ്ചിൽ പങ്കെടുക്കാൻ എത്തിയത്.

തൃക്കരിപ്പൂർ തലിച്ചാലത്തെ ചായ ഹട്ടിലാണ് സാമ്പത്തിക സമാഹരണത്തിന് വേദിയൊരുക്കിയത്. ചായ കുടിക്കൂ ജീവൻ രക്ഷിക്കൂ എന്ന സന്ദേശം ഉൾക്കൊണ്ട് ഒരു നാട് ഒന്നാകെ ചലഞ്ചിൽ പങ്കെടുക്കാനായി ഒഴുകിയെത്തി. വിഷ്ണു ദേവിന്റെ ചികിത്സക്ക് തുക കണ്ടത്താനായി രൂപീകരിച്ച സാമ്പത്തിക സഹായ കമ്മിറ്റിയാണ് ചലഞ്ച് സംഘടിപ്പിച്ചത്. 

ഒരു ദിവസത്തെ ലാഭം മുഴുവൻ ചികിത്സ സഹായത്തിന് നൽകുവാനാണ് തീരുമാനം. സിനിമ താരങ്ങളായ പി.പി കുഞ്ഞികൃഷ്ണൻ, അഖില ഭാർഗ്ഗവൻ എന്നിവരും ചലഞ്ചിൽ പങ്കാളികളായി. ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ളവർ ചാലഞ്ചിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ENGLISH SUMMARY:

Chaya Challenge Kasaragod is a heartwarming initiative where the community unites to support Vishnu Dev's medical treatment after a severe bike accident. This inspiring campaign, involving celebrities and locals alike, aims to raise funds through a unique "tea challenge" to cover his medical expenses.