മാള അഷ്ടമിച്ചിറയില്‍ തെരുവുനായ ആക്രമണം. മൂന്നു പേര്‍ക്കു കടിയേറ്റു. ഭിന്നശേഷിക്കാരനായ യുവാവിനെ നായ വളഞ്ഞിട്ട് കടിച്ചു. നായയെ പിടികൂടി. മാള അഷ്ടമിച്ചിറയിലാണ് തെരുവുനായ ശല്യം പൊറുതിമുട്ടിയത്. ഭിന്നശേഷിക്കാരനായ വഴിയാത്രക്കാരന് കടിയേറ്റു. ചെറിയ ഉന്തുവണ്ടിയില്‍ നിരങ്ങിനീങ്ങി സഞ്ചരിക്കുന്ന വേലായുധനാണ് കടിയേറ്റത്.
ഇതിനു പുറമെ, വഴിയാത്രക്കരായ മറ്റു രണ്ടു പേര്‍ക്കും കടിയേറ്റു. മൂന്നു പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കൂള്‍ വിദ്യാര്‍ഥികള്‍ നടന്നു പോകുന്ന പഴൂക്കര, മൂന്നമ്പലം റോഡിലാണ് നായശല്യം കൂടുതല്‍. പഞ്ചായത്തിന്‍റെ കീഴിലുള്ള നായിപിടുത്തക്കാര്‍ എത്തി വളര്‍ത്തുനായയെ പിടികൂടി. നിരീക്ഷണത്തിനായി ബ്ലോക്ക് പഞ്ചായത്തിന്‍റെ ഷെല്‍ട്ടറിലേയ്ക്കു മാറ്റി. പേവിഷബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.