ഉദുമ മണ്ഡലത്തില്‍ ആഹ്ലാദ പ്രകടനം നടത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ അധിക്ഷേപം. ഇത് നമ്മളത് മോനേ... നിങ്ങളുടേതല്ലെന്നും സ്ത്രീകള്‍ ആവശ്യപ്പെടുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പ്രകടനം പൂച്ചക്കാടിലൂടെ പോകുമ്പോഴാണ് പ്രവര്‍ത്തകരും സ്ത്രീകളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായത്.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉദുമ മണ്ഡലം യുഡിഎഫ് ജയിക്കുന്നത്. പിന്നാലെ നടന്ന ആഘോഷത്തിനിടെയാണ് റോഡരികില്‍ വാക്കുതര്‍ക്കമുണ്ടാകുന്നത്. ഉദുമ മണ്ഡലം മുസ്‍ലിം ലീഗിന്‍റെ പേജില്‍ വിഡിയോ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യ ഹിന്ദു രാജ്യമാണ് നിങ്ങൾ പാകിസ്താനിലേക്ക് പോ എന്ന് സ്ത്രീകള്‍ ആക്രോശിച്ചതായി പോസ്റ്റില്‍ പറയുന്നു. സ്ത്രീകള്‍ യുവാക്കളെ തെറിവിളിക്കുന്നതും അടിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം.
4847 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കെ. നീലകണ്ഠന്‍ ഉദുമയില്‍ ജയിച്ചത്. സിറ്റിങ് എംഎല്‍എ സി.എച്ച് കുഞ്ഞമ്പുവിനെയാണ് നീലകണ്ഠന്‍ പരാജയപ്പെടുത്തിയത്.