-okarasrgod

നാല് പതിറ്റാണ്ടിന്റെ ചരിത്രമാണ് ഈ തിരഞ്ഞെടുപ്പിൽ കാസർകോട് കോൺഗ്രസ് തിരുത്തിയത്. ജില്ലയിൽ എംഎൽഎമാർ ഇല്ലാതിരുന്ന കോൺഗ്രസിന് തിരിച്ചുവരവ് നൽകിയാണ് ഉദുമയിൽ കെ. നീലകണ്ഠനും തൃക്കരിപ്പൂരിൽ നിന്ന് സന്ദീപ് വാരിയറും ഇത്തവണ നിയമസഭയിൽ എത്തുന്നത്. മണ്ഡലങ്ങൾ യുഡിഎഫ് പിടിച്ചെടുത്തതോടെ ജില്ലയിൽ സിപിഎം തകര്‍ന്നടിഞ്ഞു 

കാസർകോട് ജില്ലയിൽ 1987ലെ വിജയത്തിനു ശേഷം കോൺഗ്രസിന് ഒരു എംഎൽഎ പോലും ഉണ്ടായിരുന്നല്ല. 1987ൽ ഉദുമയിൽ നിന്ന് കെ.പി. കുഞ്ഞിക്കണ്ണനും അന്നത്തെ ഹൊസ്ദുർഗ് മണ്ഡലത്തിൽ നിന്ന് എൻ. മനോഹരൻ മാസ്റ്ററും. 1991ലെ തിരഞ്ഞെടുപ്പിൽ അത് വീണ്ടും ശൂന്യമായി. പിന്നീട് കോൺഗ്രസിന് അഭിമാനിക്കാവുന്ന 

 പ്രകടനം ഉണ്ടായത് 2019, 24 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ രാജ്മോഹൻ ഉണ്ണിത്താൻ ജില്ലയിൽ നിന്ന് ലോക്സഭയിലെത്തിയതിലൂടെയാണ്. എന്നാൽ അപ്പോഴും കോൺഗ്രസിന് കാസർകോട് എംഎൽമാർ ഉണ്ടായില്ല. എന്നാൽ ഇത്തവണ അട്ടിമറിയിലൂടെ അതിന് മാറ്റം വന്നപ്പോൾ 1987ന് സമാനമായി ഇത്തവണയും രണ്ടുപേരാണ് നിയമസഭയിൽ എത്തുക. കാലങ്ങളായി ജില്ലയിൽ കോൺഗ്രസിൻ്റെ നേതൃനിരയിൽ ഉണ്ടായിരുന്ന കെ നീലകണ്ഠൻ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുമായാണ് ഉദുമയിൽ നിന്ന് എംഎൽഎ കസേരയിലേക്ക് എത്തുന്നത്. മണ്ഡലം രൂപീകരണ ശേഷം എൽഡിഎഫ് മാത്രം വിജയിച്ച തൃക്കരിപ്പൂരിൽ അപ്രതീക്ഷിതമായി എത്തി വിജയിച്ചു കയറിയ സന്ദീപ് വാരിയറിലൂടെ ചുറുചുറുപ്പുള്ള യുവ എംഎൽഎയാണ് പാർട്ടിക്ക് ലഭിക്കുന്നത്. മറുഭാഗത്ത് യുഡിഎഫ് തരംഗത്തിൽ ജില്ലയിൽ സിപിഎം സമ്പൂര്യരായപ്പോൾ എൽഡിഎഫിന് സമാശ്വാസമായത് കാഞ്ഞങ്ങാട് സിപിഐയുടെ ഗോവിന്ദൻ പള്ളിക്കാപ്പിൽ മാത്രമാണ് മണ്ഡലങ്ങളുടെ മനംമാറ്റം 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ തന്നെ പ്രകടമായിരുന്നു. 2019 എൽഡിഎഫിനെ പിന്തുണച്ച തൃക്കരിപ്പൂരിൽ 24 വൻ ലീഡാണ് യുഡിഎഫിന് ലഭിച്ചത്. ആ മനം മാറ്റമാണ് 2026 കോൺഗ്രസിനാണ് ജില്ലയിൽ തിരിച്ചുവരവ് നൽകുന്നത്.

കാസർഗോഡ് കോണ്‍ഗ്രസിന്‍റെ പുതുചരിത്രം; സിപിഎമ്മിനെ പൂജ്യത്തിലേക്ക് തള്ളിവിട്ടു #congress#election2026#kasargod :

Congress has made a significant comeback in Kasargod after four decades, with two MLAs elected to the Kerala Assembly. This victory marks a historic return for the party in the district, breaking a long dry spell since 1987.