gopalan

കൊല്ലം ചാത്തന്നൂര്‍ മണ്ഡലത്തിലെ ബിജെപി വിജയത്തിനു കാരണം സിപിഎമ്മുമായുള്ള ഡീലെന്ന ആരോപണവുമായി UDF സ്ഥാനാര്‍ഥി സൂരജ് രവി.  CPM ശക്തി കേന്ദ്രങ്ങളില്‍ ഇക്കുറി വന്‍തോതില്‍ എല്‍ഡിഎഫിനു വോട്ടുകുറയാന്‍ കാരണം ഇതാണെന്നും സൂരജ് രവി. ചാത്തന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തായിരുന്നു

ചാത്തന്നൂരില്‍ താമര വിരിഞ്ഞതിലാണ് ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി സൂരജ് രവി രംഗത്തെത്തിയത്. 2021 നെ അപേക്ഷിച്ച് 13771 വോട്ടുകളാണ്  എല്‍ഡിഎഫിന്‍റെ ആകെ വോട്ടുകളില്‍ കുറവുണ്ടായത്. കഴിഞ്ഞ തവണ 59296 വോട്ടുകളാണ് എല്‍ഡിഎഫ് പിടിച്ചതെങ്കില്‍ ഇക്കുറിയത് 47525 ആയി കുറഞ്ഞു.  സിപിഎം ശക്തി കേന്ദ്രങ്ങളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വലിയ തോതില്‍ കുറവുണ്ടായത്. സിപിഎം ശക്തി കേന്ദരങ്ങളായ ചാത്തന്നൂര്‍, പൂതക്കുളം, പരവൂര്‍, ചിറക്കര എന്നിവിടങ്ങളില്‍ വലിയ തോതില്‍ വോട്ടുചോര്‍ച്ചയുണ്ടായി  9833 വോട്ടാണ് ബിജെപിക്ക് ഇക്കുറി വര്‍ധിച്ചത്.  ഇതിലാണ് ഡീല്‍ ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി സൂരജ് രവി രംഗത്തെത്തിയത്.പ്രധാനപ്പെട്ട സിപിഎം നേതാക്കളെല്ലാം തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നില്ലെന്നും സൂരജ് രവി കുറ്റപ്പെടുത്തുന്നു. സിപിഐ നേതാക്കന്‍മാര്‍ ഇക്കാര്യം അറിയാത്തതുകൊണ്ടാണു എല്‍ഡിഎഫ് ഡീലെന്നു പറയാത്തത് .

കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിന്‍റെ ദൗര്‍ബല്യങ്ങളുംപ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ തടസമായെന്നും  സൂരജ് രവി2021 ല്‍ യുഡിഎഫ് 34280 വോട്ടാണ് നേടിയതെങ്കില്‍ ഇക്കുറിയത് 35276 വോട്ടായി വര്‍ധിപ്പിച്ചു. എന്നാല്‍ മൂന്നാം സ്ഥാനത്തു തന്നെയായിരുന്നു യുഡിഎഫ്

ENGLISH SUMMARY:

Chathannoor election deal allegations have been raised by UDF candidate Suraj Ravi regarding the BJP's victory, suggesting a deal with CPM. This is also cited as the reason for a significant drop in LDF votes in CPM strongholds.