akhil-marar

കേരളത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആശുപത്രിയില്‍ നിന്നുമുള്ള വിഡിയോ പങ്കുവച്ച് അഖില്‍ മാരാര്‍. ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് അഖില്‍ വോട്ടെണ്ണല്‍ ദിവസം ആശുപത്രിയില്‍ ചിലവഴിക്കുന്നത്. എല്ലാവരും വോട്ടെണ്ണല്‍ വീട്ടില്‍ ആഘോഷിക്കുമ്പോള്‍ തങ്ങളുടെ ആഘോഷം ആശുപത്രിയിലാണെന്ന് അഖില്‍ പറഞ്ഞു. 

'എല്ലാവരും ഇലക്ഷന്‍ ആഘോഷത്തിലായിരിക്കും. റിസള്‍ട്ട് ഒക്കെ ആഘോഷിച്ച് ഞങ്ങളും ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ആഘോഷടീമുകള്‍ക്കും ഹാപ്പി ആഘോഷം. ഞങ്ങള്‍ ആശുപത്രിയില്‍ ആഘോഷിക്കും. അപ്പോള്‍ ആഘോഷിക്ക്,' സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ അഖില്‍ പറഞ്ഞു. അഖിലിനൊപ്പം ഭാര്യയും വിഡിയോയിലുണ്ടായിരുന്നു. 

അതേസമയം എന്‍ഡിഎ സ്ഥാനാര്‍ഥിയായി അഖില്‍ മാരാര്‍ മത്സരിച്ച തൃക്കാക്കരയില്‍ അദ്ദേഹം പിന്നിലാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. 

ENGLISH SUMMARY:

Akhil Marar shared a video from the hospital on election counting day, as his wife experienced health issues. While others celebrated election results at home, Marar expressed their unique way of celebrating at the hospital.