വന്യ ജീവി ആക്രമണങ്ങൾ അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻ്ററെന്ന വനം മന്ത്രി ഷിബു ബേബി ജോണിൻ്റെ പ്രഖ്യാപനത്തിൽ സമ്മിശ്ര പ്രതികരണം. പുതിയ തീരുമാനം സ്വാഗതം ചെയ്യുമ്പോൾ തന്നെ നടപടിക്ക് കാലതാമസം ഉണ്ടാകില്ലേയെന്നും ചോദ്യം ഉയരുന്നുണ്ട്.
മന്ത്രിയുടെ ഓഫീസിൽ നിന്ന് തന്നെ വനം വകുപ്പ് ഓഫീസിലേക്ക് വിളി എത്തുമ്പോൾ ഉദ്യോഗസ്ഥരിലും വേഗത ഉണ്ടായേക്കാം. വനം വകുപ്പ് ഉദ്യോഗസ്ഥർ പലയിടത്തും കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന നാട്ടുകാരുടെ പരാതിയും അങ്ങനെ മാറിയേക്കം. എന്നാൽ തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോൾ തന്നെ ഇതുണ്ടാക്കുന്ന കാലതാമസമാണ് വന്യ ജീവി ശല്യത്തിൽ പൊറുതിമുട്ടുന്നവർ ചൂണ്ടികാണിക്കാട്ടുന്നത്
സോളാർ ഫെൻസിങ്ങും ആന മതിലുമൊക്കെ താല്കാലിക പരിഹാരങ്ങൾ ആണെങ്കിൽ പോലും വയനാടും കണ്ണൂരുമടക്കമുള്ള ജില്ലകളിൽ നിർമാണം ഇന്നും ഇഴഞ്ഞു നീങ്ങുകയാണ്. അതെ സമയം വന്യ ജീവി ആക്രമണം തടയുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻ്റർ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് തന്നെ തിരുവനന്തപുരത്തെ വനം വകുപ്പ് ആസ്ഥാനത്ത് തുടങ്ങിയിരുന്നുവെന്നാണ് രേഖകൾ കാണിക്കുന്നത്.